കു​​​ര​​​ങ്ങ​​​ണിയിൽ വീ​​​ണ്ടും കാ​​​ട്ടു​​​തീ പ​​​ട​​​രു​​​ന്നു
Tuesday, March 26, 2019 12:32 AM IST
മ​​​റ​​​യൂ​​​ർ: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ർ​​​ച്ച് 11-ന് ​​​കാ​​​ട്ടു​​​തീ​​​യി​​​ൽ​​​പ്പെ​​​ട്ട് 23 പേ​​​ർ മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ കു​​​ര​​​ങ്ങ​​​ണി മ​​​ല​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വീ​​​ണ്ടും കാ​​​ട്ടു​​​തീ പ​​​ട​​​ർ​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​തി​​​നാ​​​ലും കാ​​​ട്ടു​​​തീ സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തും കു​​​ര​​​ങ്ങ​​​ണി​​​യി​​​ൽ ട്രെ​​​ക്കിം​​​ഗി​​​ന് ഈ ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ​​​ത​​​ന്നെ നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ​​​യാ​​​ണ് കു​​​ര​​​ങ്ങ​​​ണി മ​​​ല​​​നി​​​ര​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള കൊ​​​ളു​​​ക്കൂ​​​മ​​​ല, ന​​​രി​​​പ്പാ​​​റ, ഒ​​​റ്റ​​​മ​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ കാ​​​ട്ടു​​​തീ പ​​​ട​​​ർ​​​ന്ന​​​ത്.


പു​​​ൽ​​​മേ​​​ടു​​​ക​​​ളാ​​​യ​​​തി​​​നാ​​​ൽ തീ ​​​നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത് പ്ര​​​യാ​​​സ​​​ക​​​ര​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ പാ​​​റ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ൽ എ​​​ത്തി തീ ​​​അ​​​ണ​​​യു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് വ​​​നം വ​​​കു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.