മ​യ​ക്കു​മ​രു​ന്നു കേ​സ്: സ​ർ​ക്കാ​രിനു നോ​ട്ടീ​സ്
മ​യ​ക്കു​മ​രു​ന്നു കേ​സ്:  സ​ർ​ക്കാ​രിനു നോ​ട്ടീ​സ്
Tuesday, March 26, 2019 12:32 AM IST
കൊ​​​ച്ചി: ല​​​ഹ​​​രി മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​വും ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ക്ര​​​മ​​​ങ്ങ​​​ളും വ​​​ർ​​​ധി​​​ച്ചു വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത കേ​​​സി​​​ൽ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കു നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​ശം. സം​​​സ്ഥാ​​​ന​​​ത്തു ല​​​ഹ​​​രി മ​​​രു​​​ന്നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ൾ കൂ​​​ടി വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി കോ​​​ട്ട​​​യം ജി​​​ല്ലാ മു​​​ൻ പോ​​​ലീ​​​സ് മേ​​​ധാ​​​വി എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ എ​​​ഴു​​​തി​​​യ ക​​​ത്തും വി​​​വി​​​ധ മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു ഹൈ​​​ക്കോ​​​ട​​​തി ഈ ​​​വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.


കേ​​​സി​​​ൽ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ഡി​​​ജി​​​പി, എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ, ആ​​​രോ​​​ഗ്യ വ​​​കു​​​പ്പു ഡ​​​യ​​​റ​​​ക്ട​​​ർ, ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള​​​ർ, നാ​​​ർ​​​ക്കോ​​​ട്ടി​​​ക് ക​​​ണ്‍​ട്രോ​​​ൾ ബ്യൂ​​​റോ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കും നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഹ​​​ർ​​​ജി ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.