ചൂടിനൊപ്പം കത്തിക്കയറി ഇ​ന്ധ​നവി​ല
ചൂടിനൊപ്പം കത്തിക്കയറി ഇ​ന്ധ​നവി​ല
Tuesday, March 26, 2019 5:11 AM IST
കൊ​​ച്ചി: സം​സ്ഥാ​ന​ത്തു താ​പ​നി​ല​യ്ക്കൊ​പ്പം ഇ​​ന്ധ​​ന​വി​​ല​യും ക​​ത്തി​​ക്ക​​യറുന്നു. ര​ണ്ട​ര മാ​​സ​​ത്തി​​നി​​ടെ പ​​ല​​പ്പോ​​ഴാ​​യി ലിറ്ററിനു നാ​​ലു രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യാ​ണു പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല​​യി​​ൽ ഉ​​ണ്ടാ​​യ​​ത്. ജ​​നു​​വ​​രി ഒ​​ന്നി​​നു 70.49 രൂ​​പ​​യാ​​യി​​രു​​ന്ന പെ​​ട്രോ​​ളി​​ന്‍റെ വി​​ല ഇ​​ന്ന​​ലെ 74.86 രൂ​​പ​​യി​​ലെ​​ത്തി. 66.16 രൂ​​പ​​യാ​​യി​​രു​​ന്ന ഡീ​​സ​​ലി​​ന്‍റെ വി​​ല 70.72 ലു​​മെ​​ത്തി. മൂ​​ന്നു മാ​​സ​​ത്തി​​നി​​ടെ പെ​​ട്രോ​​ളി​​നു 4.37 രൂ​​പ​​യു​​ടെ​​യും ഡീ​​സ​​ലി​​നു 4.09 രൂ​​പ​​യു​​ടെ​​യും വ​​ർ​​ധ​​ന.

ര​ണ്ട​ര മാ​​സ​​ത്തി​​നി​​ടെ ഒ​​രു ത​​വ​​ണ മാ​​ത്ര​​മാ​​ണ് എ​​ണ്ണ വി​​ല​​യി​​ൽ കാ​​ര്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​യ​ത്. ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് പെ​ട്രോ​ളി​ന് ഒ​​രു രൂ​​പ കു​​റ​​ഞ്ഞു. എ​ന്നാ​ൽ 20നു ​​വി​​ല വീ​​ണ്ടും കൂ​​ടി.

ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി 14 നാ​​ണ് ആ​​ദ്യ​​ത്തെ വി​​ല വ​​ർ​​ധ​​ന​ ഉ​​ണ്ടാ​​കു​​ന്ന​​ത്. പെ​ട്രോ​ൾ ലി​റ്റ​റി​നു 1.68 രൂ​​പ​​യു​​ടെ​യും ഡീ​​സ​​ലി​നു വി​​ല 1.63 രൂ​​പ​യു​ടെ​യും വ​​ർ​​ധ​​ന​. ഏ​​ഴു ദി​​വ​​സ​​ത്തി​​നു​ശേ​​ഷം ഒ​​രു രൂ​​പ​​യോ​​ളം വീ​​ണ്ടും വ​​ർ​​ധി​​ച്ചു. പെ​​ട്രോ​​ളി​​ന് 73.08 ഉം ​​ഡീ​​സ​​ലി​​ന് 69.41 രൂ​​പ​​യും ആ​​യി. ജ​​നു​​വ​​രി 31 വ​​രെ ഡീ​​സ​​ൽ വി​​ല കാ​​ര്യ​​മാ​​യ വ്യ​​തി​​യാ​​ന​​മി​​ല്ലാ​​തെ തു​​ട​​ർ​​ന്ന​​പ്പോ​​ൾ ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് പെ​​ട്രോ​​ൾ വി​​ല 72.87 ആ​​യി കു​​റ​​ഞ്ഞു. ര​​ണ്ടു ദി​​വ​​സ​​ത്തി​​നു​ശേ​​ഷം ഡീ​​സ​​ലി​​ന് 40 പൈ​​സ​​യു​​ടെ​യും കു​​റ​​വു​​മു​​ണ്ടാ​​യി.


ഫെ​​ബ്രു​​വ​​രി 20 നു 73.14 ​​രൂ​​പ​​യാ​​യി​​രു​​ന്ന പെ​​ട്രോ​​ളി​​ന് പി​​ന്നീ​​ട് വി​​ല കു​​റ​​ഞ്ഞി​​ട്ടി​​ല്ല. ഡീ​​സ​​ൽ വി​​ല​​യി​​ലും ഗ്രാ​​ഫ് ഉ​​യ​​ർ​​ന്നു​​കൊ​​ണ്ടേ​​യി​​രു​​ന്നു. 20 മു​​ത​​ൽ 45 പൈ​​സ​​യു​​ടെ വ​​രെ വ​​ർ​​ധ​​ന​ ഓ​​രോ ദി​​വ​​സ​വും ഉ​​ണ്ടാ​​യി. ചി​​ല​​ദി​​വ​​സ​​ങ്ങ​​ളി​​ൽ 10 പൈ​​സ​​യു​​ടെ വ​​രെ ഇ​​ടി​​യു​​ണ്ടാ​​യ​​ത് ഒ​​ഴി​​ച്ചാ​​ൽ ഏ​​റെ​​ക്കു​​റെ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഇ​​ന്ധ​​ന വി​​ല ഉ​​യ​​രു​​ക​​യാ​​യി​​രു​​ന്നു.

ക​ഴി​ഞ്ഞ പ​​ത്തു ദി​​വ​​സ​​ത്തി​​നി​​ടെ ഡീ​​സ​​ൽ വി​​ല കു​​റ​​ഞ്ഞ​​താ​​യാ​​ണ് ക​​ണ​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.