ബ​സി​ല്‍നിന്നു തെ​റി​ച്ചു വീ​ണു വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
ബ​സി​ല്‍നിന്നു തെ​റി​ച്ചു വീ​ണു വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Wednesday, March 27, 2019 12:17 AM IST
മാ​​​വൂ​​​ര്‍ (കോ​​​ഴി​​​ക്കോ​​​ട്): ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ബ​​​സി​​​ല്‍നി​​​ന്നു വീ​​​ണു വി​​​ദ്യാ​​​ര്‍​ഥി​​​ക്കു ദാ​​​രു​​​ണാ​​​ന്ത്യം. ക​​​ല്ലേ​​​രി മൃ​​​ഗാ​​​ശു​​​പ​​​ത്രി​​​ക്ക് സ​​​മീ​​​പം കോ​​​ണാ​​​റ​​​മ്പ​​​ത്ത് ഹ​​​സ​​​ന്‍​കോ​​​യ​​​യു​​​ടെ മ​​​ക​​​ന്‍ ഫ​​​ഹ​​​ദ് (17) ആ​​​ണ് മ​​​രി​​​ച്ച​​​ത്. മാ​​​വൂ​​​ര്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​ണ് ഫ​​​ഹ​​​ദ്. ഇ​​​ന്ന​​​ലെ പ​​​ക​​​ല്‍ 12 ഓ​​​ടെ വെ​​​ള്ളി​​​പ​​​റ​​​മ്പ് കു​​​യ​​​ല്‍​കാ​​​ട് ക​​​യ​​​റ്റ​​​ത്തി​​​ല്‍​വ​​​ച്ച് ബ​​​സി​​​ന്‍റെ മു​​​ന്‍​വ​​​ശ​​​ത്തെ വാ​​​തി​​​ല്‍ അ​​​ബ​​​ദ്ധ​​​ത്തി​​​ല്‍ തു​​​റ​​​ന്നാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.

കോ​​​ഴി​​​ക്കോ​​​ടു​​നി​​​ന്നു മാ​​​വൂ​​​രി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ബ​​​സി​​​ന്‍റെ വാ​​​തി​​​ലി​​​ന്‍റെ ലി​​​വ​​​ര്‍ അ​​​ബ​​​ദ്ധ​​​ത്തി​​​ല്‍ ത​​​ട്ടി​​​പ്പോവു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. റോ​​​ഡി​​​ല്‍ വീ​​​ണ ഫ​​​ഹ​​​ദി​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ലൂ​​​ടെ ബ​​​സി​​​ന്‍റെ പി​​​ന്‍​ച​​​ക്രം​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫ​​​ഹ​​​ദ് ബ​​​സി​​​ല്‍ നി​​​ന്ന് വീ​​​ണ​​​തു മ​​​റ്റു​​​ള്ള​​​വ​​​ര്‍ അ​​​റി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. പി​​​റ​​​കെ വ​​​ന്ന ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ക്കാ​​​രാ​​​ണ് ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു വ​​​ച്ചു ത​​​ന്നെ ഫ​​​ഹ​​​ദ് മ​​​രി​​​ച്ചി​​​രു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച പ​​​രീ​​​ക്ഷ അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്നു ബ​​​സി​​​ല്‍ ജോ​​​ലി​​​ക്കു ക​​​യ​​​റി​​​യ​​​താ​​​യി​​​രു​​​ന്നു ഫ​​​ഹ​​​ദ്. നു​​​സ്ര​​​ത്താ​​​ണ് മാ​​​താ​​​വ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ഫാ​​​ദി​​​ഹ, ഫാ​​​ദി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.