മകൾ നോക്കിനിൽക്കേ അമ്മയും കാമുകനും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു
Wednesday, March 27, 2019 12:35 AM IST
ചി​ങ്ങ​വ​നം: പ​ത്തു വ​യ​സു​കാ​രി മ​ക​ളെ പാ​ള​ത്തി​ന​രി​കി​ൽ നി​ർ​ത്തി യുവതിയും കാമു കനും ട്രെ​യി​​നിനു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ആ​നി​ക്കാ​ട് സ്വ​ദേ​ശി ശ്രീ​കാ​ന്ത് (36) പ​ള്ളി​ക്ക​ത്തോ​ട് ചെ​ളി​ക്കു​ഴി ശാ​ന്ത​മ​ന്ദി​രം സ്വ​പ്ന വി​നോ​ദ് (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​മൂ​ലേ​ടം മാ​ട​ന്പു​കാ​ട്ട് മു​ത്ത​ൻ​മാ​ലി​ക്കു സ​മീ​പ​മാ​ണ് ഇ​രു​വ​രും ട്രെ​യി​നി​നു മു​ന്നി​ലേ​ക്കു ചാ​ടി​യ​ത്.

ട്രെ​യി​നി​ടി​ച്ചു ര​ണ്ടു പേ​രു​ടെ​യും ശ​രീ​രം തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധം ഛിന്ന​ഭി​ന്ന​മാ​യി. കോ​ട്ട​യ​ത്തു​നി​ന്നു ബ​സി​ൽ മ​ണി​പ്പു​ഴ​യി​ലി​റ​ങ്ങി​യ മൂ​ന്നു പേ​രും മ​ണി​പ്പു​ഴ ഷാ​പ്പി​ൽ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം മൂ​ല​വ​ട്ടം റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​നു സ​മീ​പ​മെ​ത്തി. തു​ട​ർ​ന്നു റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്നു മു​ത്ത​ൻ​മാ​ലി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ശ്രീ​കാ​ന്തും സ്വ​പ്ന​യും മു​ന്നി​ലും പെ​ൺ​കു​ട്ടി അ​ല്പം പി​ന്നി​ലു​മാ​യി​ട്ടാ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്.


പാ​സ​ഞ്ച​ർ ട്രെ​യി​ൻ വ​ന്ന സ​മ​യം ശ്രീ​കാ​ന്ത് സ്വ​പ്ന​യെ​യും ചേ​ർ​ത്തു​പി​ടി​ച്ചു പാ​ള​ത്തി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പെ​ണ്‍കു​ട്ടി ഇ​വ​രു​ടെ പി​ന്നി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പെ​ണ്‍കു​ട്ടി ഓ​ടി അ​ടു​ത്ത വീ​ട്ടി​ലെ​ത്തി വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മേ​സ്തി​രി പ​ണി​ക്കാ​ര​നാ​യി​രു​ന്ന ശ്രീ​കാ​ന്തി​നു ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. സ്വ​പ്ന​യ്ക്കും ഭ​ർ​ത്താ​വും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. ഇ​തി​ൽ ഒ​രു കു​ട്ടി​യാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു സ​മീ​പ​വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യ പെ​ണ്‍കു​ട്ടി​യെ രാ​ത്രി​യോ​ടെ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ​ത്തി ഏ​റ്റു​വാ​ങ്ങി സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.