വ​​​യ​​​നാ​​​ട്ടി​​​ൽ രാ​​​ഹു​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ശു​​​ഭാ​​​പ്തിവി​​​ശ്വാ​​​സം: മു​​​ല്ല​​​പ്പ​​​ള്ളി
Wednesday, March 27, 2019 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്ടി​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​ഷ​​ൻ രാ​​​ഹു​​ൽ ഗാ​​ന്ധി ​മ​​ത്സ​​​രി​​ക്കു​​മെ​​ന്ന കാ​​​ര്യ​​ത്തി​​ൽ ​ത​​​നി​​ക്കു ശു​​​ഭാ​​​പ്തിവി​​​ശ്വാ​​​സ​​​മാ​​​ണു​​ള്ള​​തെ​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി ​രാ​​​മ​​​ച​​ന്ദ്ര​​ൻ. കേ​​​ര​​​ള​​​ത്തി​​ലെ കോ​​ൺ​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ഒ​​ന്ന​​ട​​ങ്ക​​​​മാ​​​ണ് രാ​​​ഹു​​ൽ ഗാ​​ന്ധി ​വ​​​യ​​​നാ​​ട്ടി​​ൽ മ​​ത്സ​​​രി​​ക്ക​​ണ​​മെ​​ന്ന് ​ആ​​വ​​ശ്യ​​പ്പെ​​ട്ട​​​ത്. യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളു​​​മാ​​​യും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി​​​യ​​​താ​​​ണ്. എ​​​ല്ലാ​​​വ​​​രും രാ​​​ഹു​​​ൽ ഗാ​​​ന്ധി വ​​​യ​​​നാ​​​ട്ടി​​​ൽനി​​​ന്നും മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​യി​​​രു​​​ന്നു.


രാ​​​ഹു​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ആ​​​യി​​​ല്ലെ​​​ന്നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ വ്യ​​​ക്താ​​​വ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ച​​​ത്. ഒ​​​ന്നു ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കും. വ​​​യ​​​നാ​​​ട്ടി​​​ൽ രാ​​​ഹു​​​ൽ മ​​​ത്സ​​​രി​​​ച്ചാ​​​ൽ റി​​​ക്കാ​​​ർ​​​ഡ് ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.