വയനാട്: ഇന്നു തീരുമാനമെന്ന് ചെന്നിത്തല
Wednesday, March 27, 2019 1:24 AM IST
പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ​ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സരി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ന്നു​ത​ന്നെ തീ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ച്ചാ​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കും. തീ​രു​മാ​നം നീ​ളു​ന്ന​തു യു​ഡി​എ​ഫ് വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ല.

സി​പി​എം നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ൽ അ​വ​ർ നേ​ര​ത്തെ തോ​ൽ​ക്കു​ക​യും​ചെ​യ്യും. രാ​ഹു​ൽ ഇ​വി​ടെ മ​ത്സ​രി​ച്ചാ​ൽ സി​പി​എ​മ്മി​ന് ഒ​രു സീ​റ്റു​പോ​ലും കേ​ര​ള​ത്തി​ൽ കി​ട്ടി​ല്ല.​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗി​കാ​ര​വും അ​വ​ർ​ക്ക് ഇ​ല്ലാ​താ​കാ​ൻ പോ​കു​ന്നു.


പി. സി. ജോ​ർ​ജു​മാ​യി ന​ല്ല സൗ​ഹ്യ​ദ​ത്തി​ലാ​ണെ​ന്നു ര​മേ​ശ് പ​റ​ഞ്ഞു. മു​ന്ന​ണി​യി​ൽ എ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു കൂ​ട്ടാ​യ തീ​ര​മാ​നം വേ​ണം. ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ട്ട​ത്തി​നി​ടെ അ​തി​നു​ള്ള സ​മ​യം കി​ട്ടി​ല്ല. എ​ൻ​എ​സ്എ​സ് ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ മ​തേ​ത​ര ശ​ക്തി​ക​ളു​ടെ​യും പി​ന്തു​ണ യു​ഡി​എ​ഫി​നു ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.