രാ​ഹു​ൽ ഗാ​ന്ധി ഇ​ന്നു വ​യ​നാ​ട്ടിൽ
Wednesday, April 17, 2019 2:18 AM IST
ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യും എ​​​ഐ​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ രാ​​​ഹു​​​ൽ ഗാ​​​ന്ധി ഇ​​​ന്നു മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​​ത്തും. നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​കാ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ജി​​​ല്ല​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

തി​​​രു​​​നെ​​​ല്ലി ക്ഷേ​​​ത്ര​​​ദ​​​ർ​​​ശ​​​നം, പി​​​താ​​​വ് രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ ചി​​​താ​​​ഭ​​​സ്മം നി​​​മ​​​ജ്ജ​​​നം ചെ​​​യ്ത പാ​​​പ​​​നാ​​​ശി​​​നി​​​യി​​​ൽ പി​​​തൃ​​​ത​​​ർ​​​പ്പ​​​ണം, ബ​​​ത്തേ​​​രി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പൊ​​​തു​​​യോ​​​ഗം എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​ന്നു ജി​​​ല്ല​​​യി​​​ൽ രാ​​​ഹു​​​ലി​​​ന്‍റെ പ​​​രി​​​പാ​​​ടി​​​ക​​​ളെ​​​ന്നു കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​പി.​​​എ. ക​​​രീം, ക​​​ണ്‍​വീ​​​ന​​​ർ എ​​​ൻ.​​​ഡി. അ​​​പ്പ​​​ച്ച​​​ൻ, നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം ചെ​​​യ​​​ർ​​​മാ​​​ൻ റ​​​സാ​​​ഖ് ക​​​ൽ​​​പ്പ​​​റ്റ, ചീ​​​ഫ് ഇ​​​ല​​​ക‌്ഷ​​​ൻ ഏ​​​ജ​​​ന്‍റ് പി.​​​വി. ബാ​​​ല​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

രാ​​​വി​​​ലെ 8.40നു ​​​ക​​​ണ്ണൂ​​​ർ സാ​​​ധു ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് കോ​​-ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി 9.10നു ​​​ഹെ​​​ലി​​​കോ​​​പ്റ്ററി​​​ൽ വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ക്കും. തി​​​രു​​​നെ​​​ല്ലി ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പം പ്ര​​​ത്യേ​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യ ഹെ​​​ലി​​​പാ​​​ഡി​​​ൽ 9.50ന് ​​​ഇ​​​റ​​​ങ്ങും. ക്ഷേ​​​ത്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നും പി​​​തൃ​​​ത​​​ർ​​​പ്പ​​​ണ​​​ത്തി​​​നും​ ശേ​​​ഷം 10.30നു ​​​തി​​​രു​​​നെ​​​ല്ലി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് 10.50നു ​​​ബ​​​ത്തേ​​​രി സെ​​​ന്‍റ് മേ​​​രീ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലെ​​​ത്തും. 11 മു​​​ത​​​ൽ 11.45 വ​​​രെ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കും. ബ​​​ത്തേ​​​രി​​​യി​​​ൽ​​​നി​​​ന്നു തി​​​രു​​​വ​​​മ്പാ​​​ടി​​​ക്കാ​​​ണ് രാ​​​ഹു​​​ലി​​​ന്‍റെ യാ​​​ത്ര. 1.10നു ​​​തി​​​രു​​​വ​​​മ്പാ​​​ടി​​​യി​​​യി​​​ലും 2.40നു ​​​വ​​​ണ്ടൂ​​​രി​​​ലും 4.10നു ​​​തൃ​​​ത്താ​​​ല​​​യി​​​ലും പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കും. വൈ​​​കു​​​ന്നേ​​​രം 5.10നു ​​​കോ​​​യ​​​മ്പ​​​ത്തൂ​​​ർ​​വ​​​ഴി ഡ​​​ൽ​​​ഹി​​​ക്കു പോ​​​കും.


രാ​ഹു​ൽ​ഗാ​ന്ധി​യെ മോ​ശ​ക്കാ​ര​നാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ എ​ൽ​ഡി​എ​ഫും സി​പി​എം മു​ഖ​പ​ത്ര​വും ബി​ജെ​പി​യു​ടെ പാ​ത പി​ൻ​പ​റ്റു​ക​യാ​ണെ​ന്നു യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വി​മ​ർ​ശി​ച്ചു. മ​തേ​ത​ര​ത്വം ഉ​യ​ർ​ത്തി​ക്കാ​ട്ടി രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തു​ന്ന മു​ന്നേ​റ്റ​ത്തെ​യാ​ണ് ബി​ജെ​പി​യെപ്പോലെ സി​പി​എ​മ്മും ഭ​യ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ ബി ​ടീ​മാ​യി സി​പി​എം മാ​റി. രാ​ഹു​ൽ ​ഗാ​ന്ധി ഇ​ന്ത്യ​യി​ലാ​കെ ത​രം​ഗം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.