കാറിന്‍റെ ഡോറിൽ തട്ടി ബൈക്ക് മറിഞ്ഞ് കൊറിയർ സർവീസ് ജീവനക്കാരൻ മരിച്ചു
Thursday, April 18, 2019 1:07 AM IST
തൃ​​പ്പൂ​​ണി​​ത്തു​​റ: റോ​​ഡ​​രി​​കി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന കാ​​റി​​ന്‍റെ ഡോ​​ർ അ​​ശ്ര​​ദ്ധ​​മാ​​യി തു​​റ​​ന്ന​​പ്പോ​​ൾ ഡോ​​റി​​ൽ ത​​ട്ടി നി​​യ​​ന്ത്ര​​ണം​​വി​​ട്ട ബൈ​​ക്ക് മ​​റി​​ഞ്ഞ് കൊ​​റി​​യ​​ർ സ​​ർ​​വീ​​സ് ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചു. വെ​​ള്ളൂ​​ർ ഇ​​റു​​ന്പ​​യം ആ​​നി​​വേ​​ലി കൊ​​ച്ചു​​നാ​​രാ​​യ​​ണ​​ന്‍റെ മ​​ക​​ൻ അ​​രു​​ണ്‍കു​​മാ​​ർ (34) ആ​​ണ് മ​​രി​​ച്ച​​ത്. പു​​തി​​യ​​കാ​​വ് മേ​​ക്ക​​ര മാ​​ർ​​ക്ക​​റ്റ് റോ​​ഡി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. വെ​​ള്ളൂ​​രി​​ൽ നി​​ന്നു ബൈ​​ക്കി​​ൽ ജോ​​ലി​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്നു അ​​രു​​ൺ​​കു​​മാ​​ർ. റോ​​ഡി​​ൽ തെ​​റി​​ച്ചു​​വീ​​ണ അ​​രു​​ൺ​​കു​​മാ​​റി​​നെ ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ തൃ​​പ്പൂ​​ണി​​ത്തു​​റ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ​​ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


തൃ​​പ്പൂ​​ണി​​ത്തു​​റ എ​​സ്ഐ കെ.​​ആ​​ർ. ബി​​ജു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. കാ​​ർ ഓ​​ടി​​ച്ചി​​രു​​ന്ന മ​​നോ​​ജ് പ്ര​​ഭാ​​ക​​ര​​പി​​ള്ള​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. അ​​രു​​ണ്‍കു​​മാ​​റി​​ന്‍റെ മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.