മോദിയും അമിത്ഷായും ശീർഷാസനം നടത്തിയാലും കേരളത്തിൽ അക്കൗണ്ട് തുറക്കില്ല: ആന്‍റണി
മോദിയും അമിത്ഷായും ശീർഷാസനം നടത്തിയാലും 
കേരളത്തിൽ അക്കൗണ്ട് തുറക്കില്ല: ആന്‍റണി
Thursday, April 18, 2019 1:07 AM IST
തി​രു​വ​ല്ല: ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും കൂ​ടി ശീ​ർ​ഷാ​സ​നം ന​ട​ത്തി​യാ​ലും കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​കി​ല്ലെ​ന്നു കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ർ​ഥം തി​രു​വ​ല്ല​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ പാ​ക്കി​സ്ഥാ​നി​ക​ൾ എ​ന്നു വി​ളി​ച്ചാ​ക്ഷേ​പി​ച്ച അ​മി​ത്ഷാ മാ​പ്പു പ​റ​യ​ണം. കേ​ര​ള​ത്തെ അ​പ​മാ​നി​ക്കു​ക​യും കേ​ര​ളീ​യ​രെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റേ​തെ​ന്നും ആ​ന്‍റ​ണി കു​റ്റ​പ്പെ​ടു​ത്തി.

പ്ര​ള​യ​കാ​ല​ത്തു വി​മാ​ന​ത്തി​ൽ എ​ത്തി കൈ ​കാ​ണി​ച്ചി​ട്ടു പോ​യ​ത​ല്ലാ​തെ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​രു സ​ഹാ​യ​വും ല​ഭ്യ​മാ​യി​ല്ല. ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഞ്ചു വ​ർ​ഷ​ത്തെ ഭ​ര​ണം​കൊ​ണ്ട് ന​മ്മു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ളെ​യും ആ​ദ​ർ​ശ​ങ്ങ​ളെ​യും ന​ശി​പ്പി​ച്ചു. കോ​ണ്‍ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച ന്യാ​യ് പ​ദ്ധ​തി വ​ൻ​വി​ജ​യ​മാ​കും. ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.


നി​യോ​ജ​കമ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ത​ളം സു​ധാ​ക​ര​ൻ, ബാ​ബു ജോ​ർ​ജ്, ജോ​സ​ഫ് എം.​പു​തു​ശേ​രി, പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, ആ​ർ.​ജ​യ​കു​മാ​ർ, റോ​ജി കാ​ട്ടാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.