കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാപ​ദ്ധ​തി(കെ​​​എ​​​എ​​​സ്പി) ആനുകൂല്യത്തിന് ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മ​ല്ല: മ​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ
Thursday, April 18, 2019 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷ പ​​​ദ്ധ​​​തി​​​യു​​​ടെ (കെ​​​എ​​​എ​​​സ്പി) ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഫോ​​​ട്ടോ എ​​​ടു​​​ക്കു​​​ന്ന​​​ത് നി​​​ര്‍​ബ​​​ന്ധ​​​മ​​​ല്ലെ​​​ന്നും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ചി​​​യാ​​​ക്ക് എ​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. ബ​​​യോ​​​മെ​​​ട്രി​​​ക് സം​​​വി​​​ധാ​​​ന​​​ത്തി​​ന്‍റെ ട്ര​​​യ​​​ല്‍ റ​​​ണ്‍ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത് ഉ​​​ട​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ന സ​​​ജ്ജ​​​മാ​​​കു​​​ന്ന​​​തോ​​​ടെ ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

രോ​​​ഗി​​​യു​​​ടെ വി​​​വി​​​ധ സ​​​മ​​​യ​​​ത്തെ ഫോ​​​ട്ടോ​​​ക​​​ള്‍ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​ചാ​​​ര​​​ണം വാ​​​സ്ത​​​വ വി​​​രു​​​ദ്ധ​​​മാ​​​ണ്. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​മ്പോ​​​ഴും കി​​​ട​​​ക്കു​​​മ്പോ​​​ഴും തി​​​രി​​​കെ പോ​​​കു​​​മ്പോ​​​ഴു​​​മു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ള്‍ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പു​​​തി​​​യ പ​​​ദ്ധ​​​തി ആ​​​യ​​​തി​​​നാ​​​ല്‍ ഒ​​​രു രോ​​​ഗി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തു​​​മ്പോ​​​ള്‍ മാ​​​ത്ര​​​മാ​​​ണ് ഫോ​​​ട്ടോ​​​യെ​​​ടു​​​ത്ത് അ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളു​​​ള്‍​പ്പെ​​​ടെ സെ​​​ര്‍​വ​​​റി​​​ല്‍ അ​​​പ് ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​ത്. യ​​​ഥാ​​​ര്‍​ഥ ഗു​​​ണ​​​ഭോ​​​ക്താ​​​വി​​​ന് ത​​​ന്നെ ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കാ​​​നാ​​​ണ് ഇ​​​ങ്ങ​​​നെ ചെ​​​യ്യു​​​ന്ന​​​ത്. അ​​​ത​​​ല്ലാ​​​തെ രോ​​​ഗി​​​യു​​​ടെ ചി​​​കി​​​ത്സാ വേ​​​ള​​​യി​​​ല്‍ ഒ​​​രു ഘ​​​ട്ട​​​ത്തി​​​ലും ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കു​​​ന്നി​​​ല്ല.


നേ​​​ര​​​ത്തെ ആ​​​ര്‍​എ​​​സ്ബി​​​വൈ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ബ​​​യോ​​​മെ​​​ട്രി​​​ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ​​​യാ​​​ണ് കാ​​​ര്‍​ഡ് ന​​​ല്‍​കി​​​യ​​​ത്. പു​​​തി​​​യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി​​​യു​​​ടെ സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ ഇ​​​ത് സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് നേ​​​രി​​​ട്ട് ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ല്‍ ബ​​​യോ​​​മെ​​​ട്രി​​​ക് സം​​​വി​​​ധാ​​​നം പു​​​തി​​​യ പ​​​ദ്ധ​​​തി​​​യി​​​ലും ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്ത് ട്ര​​​യ​​​ല്‍ റ​​​ണ്‍ ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത് പ്ര​​​വ​​​ര്‍​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​കു​​​ന്ന​​​തോ​​​ടെ പി​​​ന്നീ​​​ട് ഫോ​​​ട്ടോ എ​​​ടു​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യം പോ​​​ലു​​​മി​​​ല്ല. ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​ത്തെ എ​​​ന്‍​റോ​​​ള്‍​മെ​​​ന്‍റി​​​ലൂ​​​ടെ ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.