മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാർക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ ഒ​ഴി​വാ​ക്ക​ണ​ം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, April 18, 2019 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ മു​​​ല​​​യൂ​​​ട്ടു​​​ന്ന അ​​​മ്മ​​​മാ​​​രെ​​​യും കൈ​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ൾ ഉ​​​ള്ള അ​​​മ്മ​​​മാ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​സു​​​രേ​​​ഷ് നി​​​ർ​​​ദേ​​​ശി​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​സ​​​മ​​​യ​​​ത്ത് ഒ​​​ന്നി​​​ല​​​ധി​​​കം ദി​​​വ​​​സം വീ​​​ടു​​​വി​​​ട്ടു നി​​​ൽ​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്ന​​​തി​​​നാ​​​ൽ കു​​​ഞ്ഞി​​​ന് മു​​​ല​​​പ്പാ​​​ൽ കി​​​ട്ടാ​​​താ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​ത്. കൈ​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഇ​​​തേ ക​​​രു​​​ത​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ന് പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.