തൈറോയ്ഡ് ശസ്ത്രക്രിയയിൽ നേട്ടവുമായി എസ്എച്ച് മെഡിക്കൽ സെന്‍റർ
തൈറോയ്ഡ് ശസ്ത്രക്രിയയിൽ നേട്ടവുമായി എസ്എച്ച് മെഡിക്കൽ സെന്‍റർ
Thursday, April 18, 2019 1:58 AM IST
കോ​​ട്ട​​യം: തൈ​​റോ​​യ്ഡ് ശ​​സ്ത്ര​​ക്രി​​യ​ രം​​ഗ​​ത്തു നേ​ട്ട​വു​മാ​യി കോ​ട്ട​യം എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ. ട്രാ​​ൻ​​സ് ഓ​​റ​​ൽ എ​​ൻ​​ഡോ​​സ്കോ​​പി​​ക് തൈ​​റോ​​യ്ഡ​​ക്റ്റ​​മി വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കി​യതാ​ണ് നേ​ട്ടം. തൊ​​ലി​​പ്പു​​റ​​ത്തു പാ​​ടു​​ക​​ളി​​ല്ലാ​​തെ വാ​​യ്ക്കു​​ള്ളി​​ലെ താ​​ക്കോ​​ൽ​ദ്വാ​​ര മു​​റി​​വി​​ലൂ​​ടെ തൈ​​റോ​​യ്ഡ് മു​​ഴ​​ക​​ൾ നീ​​ക്കം ചെ​​യ്യു​​ന്ന​​താ​​ണു ശ​​സ്ത്ര​​ക്രി​​യാ രീ​​തി.

36 വ​​യ​​സു​​ള്ള എ​​രു​​മേ​​ലി സ്വ​​ദേ​​ശി​​നി​​യു​​ടെ നാ​​ലു സെ​​ന്‍റി മീ​​റ്റ​​ർ വ​​ലി​​പ്പ​​മു​​ള്ള മു​​ഴ​​യാ​​ണ് ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​ടെ നീ​​ക്കം ചെ​​യ്ത​​ത്. വാ​​യ്ക്കു​​ള്ളി​​ലെ മു​​റി​​വു​​ക​​ൾ പാ​​ടു​​ക​​ളി​​ല്ലാ​​തെ ഉ​​ണ​​ങ്ങു​​ന്ന​​തി​​നാ​​ൽ മു​​റി​​പ്പാ​​ടു​​ക​​ളി​​ല്ലാ​​ത്ത ശ​​സ്ത്ര​​ക്രി​​യ ​​രീ​​തി​​യാ​​ണി​​ത്.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ഒ​​രു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക്കു ​ശേ​​ഷം കേ​​ര​​ള​​ത്തി​​ൽ ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ ആ​​ശു​​പ​​ത്രി​​യാ​​ണ് കോ​​ട്ട​​യം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​റെ​​ന്ന് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്‌​ട​​ർ സി​​സ്റ്റ​​ർ ആ​​ലീ​​സ് മ​​ണി​​യ​​ങ്ങാ​​ട്ട് പ​റ​ഞ്ഞു. ആ​​ധു​​നി​​ക ഐ​​സി​​ജി ലാ​​പ്റോ​​സ്കോ​​പി​​ക് മെ​​ഷീ​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​ണു ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ക​​ര​​മാ​​ക്കി​​യ​​തെ​​ന്നു ഡോ​​ക്‌​ട​​ർ​​മാ​​ർ അ​​റി​​യി​​ച്ചു.


സ​​ർ​​ജ​​റി വി​​ഭാ​​ഗ​ത്തി​ലെ ഡോ.​​ബി​​ബി​​ൻ പി. ​​മാ​​ത്യു, ഡോ.​​കെ. കി​​ര​​ണ്‍, ഡോ. ​​ജ​​യ​​ച​​ന്ദ്ര ബാ​​ബു, അ​​ന​​സ്തേ​​ഷ്യ വി​​ഭാ​​ഗം ഡോ. ​​സ​​ന്തോ​​ഷ് സ​​ക്ക​​റി​​യ, ഡോ. ​​ആ​​നി വി​​ന​​യ ന​ഴ്സു​മാ​രാ​യ സി​​സ്റ്റ​​ർ സൗ​​മ്യ, സു​​രേ​​ഷ് ത​​ങ്ക​​പ്പ​​ൻ, എ​​സ്. ശ​​ര​​ണ്യ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്.

ഇ​​തേ ഡോ​​ക്ട​​ർ​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം നാ​​ലു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ന്പു ക​​ക്ഷ​​ത്തി​​ൽ​കൂ​​ടി​​യു​​ള്ള താ​​ക്കോ​​ൽ​ദ്വാ​​ര തൈ​​റോ​​യ്ഡ് ശ​​സ്ത്ര​​ക്രി​​യ കോ​​ട്ട​​യ​​ത്ത് ആ​​ദ്യ​​മാ​​യി വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കി​​യി​രു​ന്നു. ഇ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഈ ​​ശ​​സ്ത്ര​​ക്രി​​യ രീ​​തി​​യെ​​ക്കു​​റി​​ച്ചു ജ​​പ്പാ​​നി​​ലെ ശ​​സ്ത്ര​​ക്രി​​യാ വി​​ദ​​ഗ്ധ​​രു​​ടെ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​ബ​​ന്ധം അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ ഡോ. ​​ബി​​ബി​​ൻ പി. ​​മാ​​ത്യു​​വി​നു ക്ഷ​​ണ​​വും ല​​ഭി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.