14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ -പ്രിയ ദന്പതികൾക്ക് ആൺകുഞ്ഞ്
Thursday, April 18, 2019 11:48 PM IST
കോട്ടയം: നടൻ കുഞ്ചാക്കോ ബോബൻ-പ്രിയ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. നീണ്ട 14 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികൾക്കു സന്താനഭാഗ്യം ലഭിച്ചത്.പിതാവായതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെയാണു കുഞ്ചാക്കോ ബോബൻ മലയാളികളെ അറിയിച്ചത്.
2005-ലായിരുന്നു ഇരുവരുടെയും വിവാഹം. വാർത്തയറിഞ്ഞ് ആരാധകരും സിനിമാ ലോകത്തെ പ്രമുഖരും ദമ്പതികൾക്ക് അഭിനന്ദനങ്ങൾ നേർന്നു.