പ​രി​ഭാ​ഷ​യി​ലെ പാ​ക​പ്പി​ഴ; വി​ശ​ദീ​ക​ര​ണ​വു​മാ​യി കു​ര്യ​ൻ
Friday, April 19, 2019 12:34 AM IST
പ​​ത്ത​​നം​​തി​​ട്ട: രാ​​ഹു​​ൽ ​ഗാ​​ന്ധി​​യു​​ടെ പ​​ത്ത​​നം​​തി​​ട്ട പ്ര​​സം​​ഗം പ​​രി​​ഭാ​​ഷ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ഴു​​ണ്ടാ​​യ പാ​​ക​​പ്പി​​ഴ​​ക​​ളെ സം​​ബ​​ന്ധി​​ച്ച വി​​ശ​​ദീ​​ക​​ര​​ണ​​വു​​മാ​​യി പി.​​ജെ. കു​​ര്യ​​ൻ.

ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ യു​​ഡി​​എ​​ഫ് പ്ര​​ചാ​​ര​​ണ​​യോ​​ഗ​​ത്തി​​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​പ്പോ​ഴു​ണ്ടാ​യ പാ​ക​പ്പി​ഴ​ക​ളെ പ​രി​ഹ​സി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വി​മ​ർ​ശ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ഇ​റ​ക്കി​യ​ത്. ത​​ന്‍റെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ലാ​ണ് കു​​ര്യ​​ൻ വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.പ്ര​​സം​​ഗ​​ക​​ൻ പ​​റ​​യു​​ന്ന​​തു പ​​രി​​ഭാ​​ഷ​​ക​​നു കേ​​ൾ​​ക്കാ​​ൻ ക​​ഴി​​യാ​​തെ വ​​ന്ന​​താ​​ണ് അ​​ടി​​സ്ഥാ​​ന വി​​ഷ​​യ​​മെ​​ന്നു കു​റി​പ്പി​ൽ പ​​റ​​യു​​ന്നു.


താ​​ൻ പ​​രി​​ഭാ​​ഷ ന​​ട​​ത്തു​​ന്ന​​ത് ആ​​ദ്യ​​മാ​​യി​​ട്ട​​ല്ല. നേ​​ര​​ത്തെ പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ സോ​​ണി​​യ ഗാ​​ന്ധി, രാ​​ഹു​​ൽ​ ഗാ​​ന്ധി എ​​ന്നി​​വ​​രു​​ടെ​​യും കോ​​ട്ട​​യ​​ത്തു മ​​ൻ​​മോ​​ഹ​​ൻ ​സിം​​ഗി​​ന്‍റെ​​യും പ്ര​​സം​​ഗം പ​​രി​​ഭാ​​ഷ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. അ​​ന്നൊ​​ന്നും പാ​​ക​​പ്പി​​ഴ​​ക​​ൾ ഉ​​ണ്ടാ​​യി​​ല്ല. ഇ​​ത്ത​​വ​​ണ പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ സ്ഥാ​​നാ​​ർ​​ഥി ആ​​ന്‍റോ ആ​​ന്‍റ​​ണി​​യു​​ടെ നി​​ർ​​ബ​​ന്ധ​ത്തെ​ത്തു​​ട​​ർ​​ന്നാ​​ണ് പ​​രി​​ഭാ​​ഷ ന​​ട​​ത്താ​​ൻ താ​​ൻ ത​​യാ​​റാ​​യ​​ത്. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റും എ​​ഐ​​സി​​സി നി​​രീ​​ക്ഷ​​ക​​നും ഇ​​തേ നി​​ല​​പാ​​ടാ​​ണ് എ​​ടു​​ത്ത​​ത് - കു​​ര്യ​​ൻ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.