പ്ര​ധാ​ന​മ​ന്ത്രി മോദി എത്തുംമുന്പേ പോലീസിന്‍റെ തോക്കിൽ വെടിപൊട്ടി
Friday, April 19, 2019 12:35 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി എ​​ത്തു​​ന്ന​​തി​​നു മു​​മ്പ് സെ​​ൻ​ട്ര​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ സു​​ര​​ക്ഷാ വീ​​ഴ്ച. സു​​ര​​ക്ഷാ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന പോ​​ലീ​​സു​​കാ​​ര​​ന്‍റെ തോ​​ക്കി​​ൽനി​​ന്നു വെ​​ടി​പൊ​​ട്ടി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റ​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

പ്ര​​ധാ​​ന​​മ​​ന്ത്രി പ്ര​​സം​​ഗി​​ക്കു​​ന്ന വേ​​ദി​​ക്കു സ​​മീ​​പ​​മാ​​ണു കൊ​​ല്ലം എ​​ആ​​ർ ക്യാ​​ന്പി​​ലെ കോ​ൺ​സ്റ്റ​ബി​ൾ സു​​മി​​ത്തി​​ന്‍റെ തോ​​ക്കി​​ൽ നി​​ന്നു​​വെ​​ടി​​യു​​തി​​ർ​​ന്ന​​ത്. പ്ര​​ധാ​​ന മ​​ന്ത്രി എ​​ത്തു​​ന്ന​​തി​​ന് ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ മു​​ൻ​​പാ​​യി​​രു​​ന്നു സം​​ഭ​​വം.


വെ​​ടി പൊ​​ട്ടി​​യ​​തി​​നെത്തു​​ട​​ർ​​ന്ന് ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ്ഥ​​ല​​ത്തെ​​ത്തി ഇ​​യാ​​ളെ ഡ്യൂ​​ട്ടി സ്ഥ​​ല​​ത്തു​നി​​ന്നു മാ​​റ്റി. തോ​​ക്കി​​ൽ തി​​ര നി​​റ​​യ്ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണു വെ​​ടി പൊ​​ട്ടി​​യ​​തെ​​ന്നാ​​ണ് ഇ​​യാ​​ൾ ന​​ൽ​​കി​​യ വി​​ശ​​ദീ​​ക​​ര​​ണം. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ഇ​​ന്‍റ​​ലി​​ജ​​ൻ​​സും എ​​സ്പി​​ജി അ​​ട​​ക്ക​​മു​​ള്ള ഏ​​ജ​​ൻ​​സി​​ക​​ളും അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. പോ​​ലീ​​സു​​കാ​​ര​​നി​​ൽ നി​​ന്നു വി​​ശ​​ദീ​​ക​​ര​​ണം തേ​​ടു​​മെ​​ന്ന് ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.