സൂപ്പർ സെ​ൽ​ഫി​ അ​മേ​യ താരമായി
സൂപ്പർ സെ​ൽ​ഫി​ അ​മേ​യ താരമായി
Sunday, April 21, 2019 2:55 AM IST
നി​​​ല​​​മ്പൂ​​ർ: ആ​​​റാം ക്ലാ​​​സു​​​കാ​​​രി അ​​​മേ​​​യ​​​ക്കി​​​ത് സ്വ​​​പ്ന​​​സാ​​​ക്ഷാ​​​ത്കാ​​​രം. ലോ​​​കം മു​​​ഴു​​​വ​​​ൻ ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​ക്കൊ​​​പ്പം ചേ​​​ർ​​​ന്നു നി​​​ന്നു​​​കൊ​​​ണ്ട് ഒ​​​രു സെ​​​ൽ​​​ഫി. അ​​​തോ​​​ടെ അ​​​മേ​​​യ​​​യും താ​​​ര​​​മാ​​​യി. നി​​​ല​​​മ്പൂ​​രി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണം ക​​​ഴി​​​ഞ്ഞ് പീ​​​വീ​​​സ് സ്കൂ​​​ളി​​​ന്‍റെ ഹെ​​​ലി​​​പ്പാ​​​ഡി​​​ലേ​​​ക്ക് കാ​​​റി​​​ൽ മ​​​ട​​​ങ്ങി എ​​​ത്തി​​​യ പ്രി​​​യ​​​ങ്ക കോ​​​പ്റ്റ​​​റി​​​ലേ​​​ക്ക് ന​​​ട​​​ന്ന് നീ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​പ്പോ​​​ഴാ​​​ണ് പി​​​ന്നി​​​ലെ ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ നി​​​ന്ന് പ്രി​​​യ​​​ങ്കാ ദീ​​​ദി എ​​​ന്ന് ഒ​​​രു കു​​​ട്ടി​​​യു​​​ടെ ഉ​​​ച്ച​​​ത്തി​​​ലു​​​ള്ള വി​​​ളി കേ​​​ട്ട​​​ത്. തി​​​രി​​​ഞ്ഞ് നോ​​​ക്കി​​​യ പ്രി​​​യ​​​ങ്ക ഗാ​​​ന്ധി അ​​​മേ​​​യ​​​യെ ക​​​ണ്ടു. ഉ​​​ട​​​നെ അ​​​മേ​​​യ​​​യെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന​​​ടു​​​ത്തേ​​​ക്ക് കൈ ​​​വീ​​​ശി വി​​​ളി​​​ച്ചു.


എ​​​സ്പി​​​ജി​​​ക്കാ​​​രെ അ​​​മ്പ​​​ര​​​പ്പി​​​ച്ച് പ്രി​​​യ​​​ങ്ക​​​യു​​​ടെ അ​​​ടു​​​ത്തേ​​​ക്ക് ഓ​​​ടി​​​യ​​​ടു​​​ത്ത അ​​​മേ​​​യ​​​യു​​​ടെ കൈ​​യി​​​ൽ​​നി​​​ന്ന് പ്രി​​​യ​​​ങ്ക ഫോ​​​ണ്‍ വാ​​​ങ്ങി അ​​​വ​​​ളു​​​മൊ​​​ത്ത് സെ​​​ൽ​​​ഫി​​​യെ​​​ടു​​​ത്ത് മാ​​​തൃ വാ​​​ത്സ​​​ല്യ​​​ത്തോ​​​ടെ ആ​​​ശ്ലേ​​​ഷി​​​ച്ച ശേ​​​ഷ​​​മാ​​​ണ് തി​​​രി​​​ച്ച​​​യ​​​ച്ച​​​ത്. മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ കാ​​​ത്തി​​​രു​​​ന്ന അ​​​മേ​​​യ​​​ക്ക് പ്രി​​​യ​​​ങ്ക​​​യു​​​മാ​​​യി ഒ​​​രു സെ​​​ൽ​​​ഫി എ​​ടു​​ക്കാ​​ൻ ക​​ഴി​​ഞ്ഞു​​വെ​​ന്ന​​ത് വി​​ശ്വ​​സി​​ക്കാ​​നാ​​യി​​ല്ല. അ​​വ​​ൾ സ​​ന്തോ​​ഷം കൊ​​ണ്ട് തു​​ള്ളി​​ച്ചാ​​ടി.

നി​​​ല​​​മ്പൂ​​​ർ ടൗ​​​ണി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന അ​​​മേ​​​യ വാ​​​ട്ട​​​ർ അ​​​തോ​​​റി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ കു​​​ഞ്ഞി​​​മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ​​​യും സാ​​​മി​​​യ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്. നി​​​ല​​​മ്പൂ​​​ർ ലി​​​റ്റി​​​ൽ ഫ്ലവ​​​ർ സ്കൂ​​​ളി​​​ലെ ആ​​​റാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് അ​​​മേ​​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.