അരുവിത്തുറ തിരുനാളിനു നാളെ കൊടിയേറും
Sunday, April 21, 2019 3:49 AM IST
അ​രു​വി​ത്തു​റ: ച​രി​ത്ര​പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. 23, 24, 25 തീ​യ​തി​ക​ളി​ലാ​ണു പ്ര​ധാ​ന തി​രു​നാ​ൾ. 25ന് ​ഇ​ട​വ​ക​ക്കാ​രു​ടെ തി​രു​നാ​ളും മേ​യ് ഒ​ന്നി​ന് എ​ട്ടാ​മി​ട​വും ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​ന്പി​ൽ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് അ​ന്പാ​ട്ടു​പ​ട​വി​ൽ, ഫാ. ​ജോ​ർ​ജ് പൈ​ന്പ​ള്ളി​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. 22നു ​വൈ​കു​ന്നേ​രം നാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന സീ​റോ മ​ല​ബാ​ർ​ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ. ആ​റി​ന് കൊ​ടി​യേ​റ്റ്. തു​ട​ർ​ന്നു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.

23 നു ​രാ​വി​ലെ 9.30നു ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 10നു ​പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സു​റി​യാ​നി കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം 4.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത്. തു​ട​ർ​ന്നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

24 നു ​രാ​വി​ലെ 5.30, 6.45, 8.00 വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. എ​ട്ടി​ന് മ​ല​ങ്ക​ര കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്. പ​ത്തി​നു തി​രു​നാ​ൾ റാ​സ ഫാ. ​മാ​ത്യു വെ​ണ്ണാ​യി​പ്പ​ള്ളി​ൽ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ട്ട​മു​ക​ളേ​ൽ, ഫാ. ​ജ​യിം​സ് മ​ടി​ക്കാ​ങ്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തോ​ണി​ക്കു​ഴി​യി​ൽ സ​ന്ദേ​ശം ന​ൽ​കും. 12.15ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് 2.45, വൈ​കു​ന്നേ​രം നാ​ല് 5.15, 6.30 വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.


25ന് ​ഇ​ട​വ​ക്കാ​രു​ടെ തി​രു​നാ​ൾ. രാ​വി​ലെ 5.30, 6.30, 7.45, 9.15, 10.30, 12.00, 1.30, 2.45, വൈ​കു​ന്നേ​രം 4.00 വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 5.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യമെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും. ഏ​ഴി​നു തി​രു​സ്വ​രൂ​പ പു​നഃ​പ്ര​തി​ഷ്ഠ. മേ​യ് ഒ​ന്നി​ന് എ​ട്ടാ​മി​ട​ദി​വ​സം രാ​വി​ലെ 5.30, 6.30, 7.30, 9.00 വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 11 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നും ര​ണ്ടി​നും മൂ​ന്നി​നും വൈ​കു​ന്നേ​രം 4.00, 6.00 വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.