ബസ് യാ​ത്ര​ക്കാ​ർ​ക്കു മ​ർ​ദ​നം; ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സ്
Monday, April 22, 2019 1:07 AM IST
കൊ​​​ച്ചി: ക​​​ല്ല​​​ട ട്രാ​​​വ​​​ൽ​​​സ് ബ​​​സി​​​ൽ യു​​​വാ​​​ക്ക​​​ളാ​​​യ ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​രെ മ​​​ർ​​​ദി​​​ച്ച് റോ​​ഡി​​ൽ ഇ​​​റ​​​ക്കി​​​വി​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ മൂ​​​ന്നു പേ​​​ർ​​​ക്കെ​​​തി​​​രേ മ​​​ര​​​ട് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. പ്ര​​​തി​​​ക​​​ളു​​​ടെ പേ​​​രു​​വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന മൂ​​​ന്നു പേ​​​ർ​​​ക്കെ​​തി​​​രേയാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ര​​​ട് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

യാ​​​ത്ര​​​ക്കാ​​​രെ മ​​​ർ​​​ദി​​​ക്കു​​​ന്ന​​​ത് നേ​​​രി​​​ൽ ക​​​ണ്ട അ​​​ജ​​​യ് ഘോ​​​ഷ് എ​​​ന്ന​​യാ​​ൾ ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ട ബ​​​സി​​​ൽ ശ​​​നി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്. ജേ​​​ക്ക​​​ബ് ഫി​​​ലി​​​പ്പ് എ​​​ന്ന യാ​​​ത്ര​​​ക്കാ​​​ര​​​ൻ ഫേ​​സ്ബു​​​ക്കി​​​ൽ പോ​​​സ്റ്റു​​​ചെ​​​യ്ത ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​തി​​​ക്ര​​​മം പു​​​റ​​​ത്താ​​​യ​​​ത്. ഈ ​​​വീ​​​ഡി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ഹ​​​രി​​​പ്പാ​​​ട് പി​​​ന്നി​​​ട്ട ബ​​​സ് ത​​​ക​​​രാ​​​റാ​​​യി വ​​​ഴി​​​യി​​​ൽ കി​​​ട​​​​ന്നു. ദീ​​​ർ​​​ഘ​​​നേ​​​രം ക​​​ഴി​​​ഞ്ഞി​​​ട്ടും ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ യാ​​​തൊ​​​രു മ​​​റു​​​പ​​​ടി​​​യും ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നാ​​​ണ് ജേ​​​ക്ക​​​ബ് ഫി​​​ലി​​​പ്പി​​​ന്‍റെ ഫേ​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. യാ​​​ത്ര​​​ക്കാ​​​രാ​​​യ ര​​​ണ്ടു യു​​​വാ​​​ക്ക​​​ൾ ഇ​​​ത് ചോ​​ദ്യം​​ചെ​​യ്തു. ബ​​​സ് വൈ​​​റ്റി​​​ല​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ ബ​​​സി​​​ലേ​​​ക്ക് ഇ​​​ര​​​ച്ചു​​ക​​​യ​​​റു​​​ക​​​യും യു​​​വാ​​​ക്ക​​​ളെ മ​​​ർ​​​ദി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ജേ​​​ക്ക​​​ബ് ഫി​​​ലി​​​പ്പ് ത​​​ന്‍റെ ഫോ​​​ണി​​​ൽ ഈ ​​​വീ​​​ഡി​​​യോ ദൃ​​​ശ്യം പ​​​ക​​​ർ​​​ത്തു​​​ക​​​യും പി​​​ന്നീ​​​ട് ഫേ​​സ്ബു​​​ക്കി​​ൽ പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.


വൈ​​​റ്റി​​​ല​​​യി​​​ൽ വ​​​ച്ചു മ​​​ർ​​​ദി​​​ച്ച​​​വ​​​ശ​​​രാ​​​ക്കി​​​യ ശേ​​​ഷം യു​​​വാ​​​ക്ക​​​ളെ​ ബ​​സി​​ൽ​​നി​​ന്ന് ഇ​​​റ​​​ക്കി​​​വി​​​ട്ടു. ത​​മി​​ഴ്നാ​​ട്ടി​​ലെ ഈ​​​റോ​​​ഡി​​ൽ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​തെ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സു​​​ഹൃ​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ൽ പോ​​​യ​​ശേ​​​ഷം മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു ഇ​​​വ​​​രെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.