പി.സി. തോമസ് പരിധി കഴിഞ്ഞു ചെലവഴിച്ചിട്ടില്ലെന്നു എൻഡിഎ
Monday, April 22, 2019 1:07 AM IST
കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​സി. തോ​മ​സ് ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന തു​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രി​ധി പ്ര​കാ​ര​മാ​ണെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്നും എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി. 70 ല​ക്ഷം രൂ​പ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പ​ര​മാ​വ​ധി ചെ​ല​വ​ഴി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കു​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന ഫി​നാ​ൻ​സ് ഓ​ഫീ​സ​റു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പി.​സി. തോ​മ​സ് 47,62,707 രൂ​പ​യാ​ണ് ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പി.​സി. തോ​മ​സി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 46,80,000 രൂ​പ​യാ​ണ് ഇ​തി​നോ​ട​കം ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. 82,707 രൂ​പ​യു​ടെ വ്യ​ത്യാ​സം ക​ണ​ക്കി​ലു​ണ്ടാ​യി. ഈ ​വ്യ​ത്യാ​സം സം​ബ​ന്ധി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഫി​നാ​ൻ​സ് ക​മ്മി​റ്റി ചോ​ദി​ച്ച കാ​ര്യ​ങ്ങ​ൾ​ക്കു കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണ​വും ന​ല്കി​യി​ട്ടു​ണ്ടെ​ന്നും വ​ര​വു ചെ​ല​വു ക​ണ​ക്കു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ച പ്ര​കാ​ര​മാ​ണു സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സ്ഥാ​നാ​ർ​ഥി പി.​സി. തോ​മ​സും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.