വി​ര​ണ്ടോ​ടി​യ കാ​ള​യു​ടെ കു​ത്തേ​റ്റ് ബൈക്ക് യാത്രികൻ മ​രി​ച്ചു
Monday, April 22, 2019 11:40 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത ശ​ബ്ദ​ത്തി​ൽ വി​ര​ണ്ടോ​ടി​യ കാ​ള​യു​ടെ കു​ത്തേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. നാ​ട്ടു​ക​ൽ മോ​ഹ​ന്‍റെ മ​ക​ൻ ല​ക്ഷ്മി ജ​യ​കൃ​ഷ്ണ​ൻ (22) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നു കോ​യി​പ്പാ​റ​യി​ൽ​വ​ച്ചാ​ണ് കാ​ള​യു​ടെ കു​ത്തേ​റ്റ​ത്.

വേ​ല​ത്താ​വ​ളം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന സ​വാ​രി​വ​ണ്ടി കോ​ഴി​പ്പാ​റ റോ​ഡ​രി​കി​ൽ നി​ർ​ത്തി കാ​ള​ക​ളെ വേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ നേ​രി​യ ത​ക​രാ​റു​ണ്ടാ​യ​തി​നാ​ൽ അമിത ശബ്ദ പുറപ്പെടുവിച്ചിരുന്നു. ഈ ശബ്ദം കേട്ടാണ് കാ​ള വി​ര​ണ്ടോ​ടി​യ​ത്. ഈ​സ​മ​യ​ത്ത് എ​തി​രെ​വ​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ ല​ക്ഷ്മി ജ​യ​കൃ​ഷ്ണ​ന്‍റെ നെ​ഞ്ചി​ൽ കാ​ള​യു​ടെ കൊ​ന്പ് കു​ള്ളുക​യാ​യി​രു​ന്നു.


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു​പേ​ർ​ക്കെ​തി​രെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.