തെ​ര​ഞ്ഞെ​ടു​പ്പ് ക​ലാ​ശ​ക്കൊ​ട്ട് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ഗൃഹനാഥന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Monday, April 22, 2019 11:40 PM IST
റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ലാ​ശ​ക്കൊ​ട്ട് ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ മ​ധ്യ​വ​യ​സ്ക​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. അ​ങ്ങാ​ടി നെ​ല്ലി​ക്ക​മ​ണ്‍ ചെ​മ്പ​ന്‍മു​ഖം പു​ല്ല​മ്പ​ള്ളി​കൊ​ച്ചു​കാ​ലാ​യി​ല്‍ ഫി​ലി​പ്പി​ന്‍റെ മ​ക​ന്‍ സ​ന്തോ​ഷ് ഫി​ലി​പ്പാ(53) ആ​ണ് ചി​കി​ത്സ​യ്ക്കി​ടെ ഹൃ​ദാ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​ക​വേ അ​ങ്ങാ​ടി ബൈ​പാ​സി​ലെ ക​ണ്ട​നാ​ട്ട് പ​ടി​ക്ക​ല്‍ വ​ച്ച് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം മൂ​ലം കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി​യ ശേ​ഷം കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണം. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ടം ചെ​യ്ത മൃ​ത​ദേ​ഹം റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ക​രി​ങ്കു​റ്റി മാ​ര്‍ത്തോ​മ്മ പ​ള്ളി​യി​ല്‍ ന​ട​ക്കും. ഭാ​ര്യ: എ​ല്‍സ​മ്മ സ​ന്തോ​ഷ്. ഏ​ക മ​ക​ള്‍: ഗ്ലോ​റി സ​ന്തോ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.