പോലീ​സി​ന് ആ​വ​ശ്യ​മാ​യ വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ത്ത​ത് സം​ശ​യ​ക​രം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Tuesday, April 23, 2019 12:39 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വോ​​ട്ടെ​​ടു​​പ്പി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് അ​​ക്ര​​മ സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​വു​​ക​​യാ​​ണെ​​ങ്കി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ടു​​ന്ന​​തി​​നും ത​​ട​​യു​​ന്ന​​തി​​നും പോ​​ലീ​​സി​​ന് ആ​​വ​​ശ്യ​​മാ​​യ വാ​​ഹ​​ന​​സൗ​​ക​​ര്യം സ​​ർ​​ക്കാ​​ർ ല​​ഭ്യ​​മാ​​ക്കാ​​തി​​രി​​ക്കു​​ന്ന​​ത് സം​​ശ​​യാ​​സ്പ​​ദ​​മാ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

സാ​​ധാ​​ര​​ണ വോ​​ട്ടെ​​ടു​​പ്പി​​ന് അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യാ​​ൽ ഓ​​ടി​​യെ​​ത്തു​​ന്ന​​തി​​നും ത​​ട​​യു​​ന്ന​​തി​​നു പോ​ലീ​​സി​​ന് ആ​​വ​​ശ്യ​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ ന​​ൽ​​കാ​​റു​​ണ്ട്. പ​​ക്ഷേ ഇ​​ത്ത​​വ​​ണ അ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ഇ​​തു വ​​രെ സ്വീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ ദി​​വ​​സം തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​ത്തി​​ന് വ്യാ​​പ​​ക​​മാ​​യ അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ളാ​​ണു​​ണ്ടാ​​യ​​ത്. മു​​ൻ​ കേ​​ന്ദ്ര​​മ​​ന്ത്രി എ.​​കെ.​​ആ​​ന്‍റ​​ണി​​യെ​​യും ശ​​ശി ത​​രൂ​​ർ എം​​പി​​യെ​​യും ഇ​​ട​​തു​​മു​​ന്ന​​ണി പ്ര​​വ​​ർ​​ത്ത​​ക​​ർ ത​​ട​​യു​​ക പോ​​ലും ചെ​​യ്തി​​രു​​ന്നു. ഇ​​ട​​തു​​മു​​ന്ന​​ണി​​ക്കാ​​ർ വോ​​ട്ടെ​​ടു​​പ്പി​​ന് വ്യാ​​പ​​ക​​മാ​​യി അ​​ക്ര​​മം അ​​ഴി​​ച്ചു വി​​ടാ​​നു​​ള്ള സാ​​ധ്യ​​ത​​യി​​ലേ​​ക്കാ​​ണ് ഇ​​തു വി​​ര​​ൽ ചൂ​​ണ്ടു​​ന്ന​​ത്. അ​​തി​​ന് ഒ​​ത്താ​​ശ ചെ​​യ്യു​​ന്ന​​തി​​നു പോ​ലീ​​സി​​നെ നി​​ർ​​വീ​​ര്യ​​മാ​​ക്കാ​​നാ​​ണോ വാ​​ഹ​​ന​​ങ്ങ​​ൾ ന​​ൽ​​കാ​​തി​​രി​​ക്കു​​ന്ന​​തെ​​ന്ന സം​​ശ​​യി​​ക്ക​​ണം.


അ​​തി​​നാ​​ൽ പോ​​ലീ​​സി​​ന് ആ​​വ​​ശ്യ​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​തി​​ന് പോ​​ലീ​​സ് മേ​​ധാ​​വി​​ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ചീ​​ഫ് ഇ​​ല​​ക്ട​​റ​​ൽ ഓ​​ഫീ​​സ​​ർ​​ക്ക് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ക​​ത്ത് ന​​ൽ​​കി.

പോ​​ലീ​​സി​​ന്‍റെ പോ​​സ്റ്റ​​ൽ ബാ​​ല​​റ്റ് തി​​രി​​കെ വാ​​ങ്ങു​​ന്ന​​തി​​ന് ക​​ള​​ക്ട​​റേ​​റ്റു​​ക​​ളി​​ൽ വോ​​ട്ടെ​​ടു​​പ്പി​​നു ശേ​​ഷം ര​​ണ്ടോ മൂ​​ന്നോ ദി​​വ​​സ​​ങ്ങ​​ളി​​ലേ​​ക്ക് ഫെ​​സി​​ലി​​റ്റേ​​ഷ​​ൻ സെ​​ന്‍റ​​റു​​ക​​ൾ ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.