എം.കെ. രാഘവനെതിരേ കേസെടുത്തതു ചട്ടലംഘനം: ഉമ്മൻചാണ്ടി
എം.കെ. രാഘവനെതിരേ  കേസെടുത്തതു  ചട്ടലംഘനം: ഉമ്മൻചാണ്ടി
Tuesday, April 23, 2019 12:39 AM IST
കോ​ട്ട​യം: കോ​ഴി​ക്കോ​ട് ലോ​ക്സ​ഭാ സീ​റ്റി​ലെ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​നെ​തി​രേ വ​ള​രേ നേ​ര​ത്തേ ഉ​ണ്ടാ​യ ഒ​രു പ​രാ​തി​യി​ൽ തീ​രു​മാ​നം നീ​ട്ടി​ക്കൊ​ണ്ടു​പോ​യി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച പോ​ലീ​സി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​വും നീ​തി​നി​ഷേ​ധ​വു​മാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി.

പ​ര​സ്യ​മാ​യ മ​റു​പ​ടി പ​റ​യാ​ൻ സ്ഥാ​നാ​ർ​ഥി​ക്ക് അ​വ​സ​രം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ​പ്പ​റ്റി പൊ​തു സ​മൂ​ഹ​ത്തി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ രീ​തി​യി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ്യ​ത​ക​ളെ ബാ​ധി​ക്കു​ന്ന രീ​തി​യി​ലും ഗ​വ​ണ്‍മെ​ന്‍റ് ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​യ ന​ട​പ​ടി സ്വാ​ഭാ​വി​ക നീ​തി​നി​ഷേ​ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.


ഇ​തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കും. നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ച​താ​യി ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു.

പ​ത്തു വ​ർ​ഷം എം​പി​യും കെ​പി​സി​സി ഭാ​ര​വാ​ഹി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ച എം.​കെ. രാ​ഘ​വ​നി​ൽ കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​ക്കു പൂ​ർ​ണ​മാ​യ വി​ശ്വാ​സ​മു​ണ്ട്. ഭ​ര​ണ​ക​ക്ഷി​യാ​യ സി​പി​എം സ്ഥാ​നാ​ർ​ഥി​യെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഗ​വ​ണ്‍മെ​ന്‍റ് ത​യാ​റാ​കു​ന്ന​തു ഭ​ര​ണ​ച​ക്ര​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​മെ​ന്ന​തി​ന്‍റെ​യും ഉ​ദാ​ഹ​ര​ണ​മാ​ണ്. ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ ടി​ക്കാ​റാം മി​ണ​യെ ഫോ​ണി​ൽ വി​ളി​ച്ച് ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​താ​യും ഉ​മ്മ​ൻ ചാ​ണ്ടി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.