സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് തൊടുപുഴയിൽ
സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ്  തൊടുപുഴയിൽ
Tuesday, April 23, 2019 1:00 AM IST
തൊ​ടു​പു​ഴ: കേ​ര​ള ബാ​സ്ക്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന യൂ​ത്ത് ബാ​സ്ക്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ തൊ​ടു​പു​ഴ മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കും.

സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 16 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​യ്ക്കും.​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് കോ​യ​ന്പ​ത്തൂ​രി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ യൂ​ത്ത് ബാ​സ്ക്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കും.

നാ​ലു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക​ളി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ടു​ക്കി ജി​ല്ല സം​സ്ഥാ​ന യൂ​ത്ത് ബാ​സ്ക്ക​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. നാ​ളെ വൈ​കു​ന്നേ​രം 5ന് ​ദ്രോ​ണാ​ചാ​ര്യ കെ.​പി. തോ​മ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.


കേ​ര​ള ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ഇ​ന്ത്യ​ൻ ടീം ​സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​ജെ. സ​ണ്ണി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. 27നു ​രാ​വി​ലെ 11നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി ഡോ. ​പ്രി​ൻ​സ് കെ.​മ​റ്റം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.