ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
ലോ​റി​യും ബൈ​ക്കും  കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Wednesday, April 24, 2019 12:03 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി പാ​​ലാ​​ത്ര ജം​​ഗ്ഷ​​നി​​ല്‍ ബൈ​​ക്കും കോ​​ഴി​​യെ ക​​യ​​റ്റി​​കൊ​​ണ്ടു​​വ​​ന്ന ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ചു യു​​വാ​​വ് മ​​രി​​ച്ചു. ആ​​ന​​ന്ദാ​​ശ്ര​​മം കി​​ഴ​​ക്കേ​​പ​​റ​​മ്പി​​ല്‍ ശ​​ശി​​ധ​​ര​​ന്‍റെ മ​​ക​​ന്‍ അ​​നി​​ല്‍​കു​​മാ​​ര്‍ കെ.​​എ​​സ്. (36) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ 1.30ന് ​​ആ​​യി​​രു​​ന്നു സം​​ഭ​​വം. ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തനി​​ന്നും പാ​​ലാ​​ത്ര ഭാ​​ഗ​​ത്തേ​​ക്ക് പോ​​യ അ​​നി​​ല്‍​കു​​മാ​​റി​ ന്‍റെ ബൈ​​ക്കും ചി​​ങ്ങ​​വ​​നം ഭാ​​ഗ​​ത്തു നി​​ന്നും കോ​​ഴി​​യു​​മാ​​യി​​വ​​ന്ന ലോ​​റി​​യും ത​​മ്മി​​ല്‍ കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​നി​​ല്‍​കു​​മാ​​ര്‍ സം​​ഭ​​വ​​സ്ഥ​​ല​​ത്തു വച്ചുത​​ന്നെ മ​​രി​​ച്ചു.

മോ​​ര്‍​ക്കുള​​ങ്ങ​​ര ആ​​ന​​ന്ദാ​​ശ്ര​​മം സ്വ​​ദേ​​ശി​​യും ടാ​​ക്സി ഡ്രൈ​​വ​​റുമായ ​​അ​​നി​​ല്‍​കു​​മാ​​ര്‍ രാ​​ത്രി കൂ​​ട്ടു​​കാ​​രെ ക​​ണ്ട​​തി​​നുശേ​​ഷം തു​​രു​​ത്തി​​യി​​ലെ വാടക വീ​​ട്ടി​​ലേ​​ക്ക് പോ​​കു​​മ്പോ​​ഴാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട​​ത്.


ചെ​​ത്തി​​പ്പു​​ഴ​​യിലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ മോർ ച്ചറിയി​​ല്‍ സൂക്ഷി​​ച്ചി​​രി​​ക്കു​​ന്ന മൃ​​ത​​ദേ​​ഹം ഇ​​ന്ന് രാ​​വി​​ലെ പോ​​സ്റ്റ്മോ​​ര്‍​ട്ട​​ത്തി​​നു​​ശേ​​ഷം ബ​​ന്ധു​​ക്ക​​ള്‍​ക്കു വി​​ട്ടു​​കൊ​​ടു​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി പോലീ​​സ് കേ​​സെ​​ടു​​ത്തു.

മാ​​താ​​വ് പ​​രേ​​ത​​യാ​​യ ശാ​​ന്ത​​മ്മ. ഭാ​​ര്യ: പ്രീ​​ത. മ​​ക​​ള്‍: നി​​ത.
സം​​സ്കാ​​രം ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ആ​​ന​​ന്ദാ​​ശ്ര​​മം ശ്മ​​ശാ​​ന​​ത്തി​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.