വി​വാ​ഹ​വേ​ദി വി​ട്ടി​റ​ങ്ങി​യ​ത് പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്
വി​വാ​ഹ​വേ​ദി വി​ട്ടി​റ​ങ്ങി​യ​ത്  പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്
Wednesday, April 24, 2019 12:03 AM IST
പ​​ത്ത​​നം​​തി​​ട്ട: വി​​വാ​​ഹ വേ​​ദി​​യി​​ൽ​നി​​ന്നു വ​​ധൂ വ​​ര​​ൻ​​മാ​​ർ നേ​​രെ​​യെ​​ത്തി​​യ​​തു പോ​​ളിം​​ഗ് ബൂ​​ത്തി​​ലേ​​ക്ക്. മൈ​​ല​​പ്ര സ്വ​​ദേ​​ശി​​ക​​ളാ​​യ ലി​​ജു സാ​​മു​​വ​​ലും ഡോ​​മ മ​​റി​​യം മാ​​ത്യു​​വു​​മാ​​ണ് വി​​വാ​​ഹ​​ച​​ട​​ങ്ങു​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി മൈ​​ല​​പ്ര എ​​സ്എ​​ച്ച് എ​​ച്ച്എ​​സ്എ​​സി​​ലെ പോ​​ളിം​​ഗ് ബൂ​​ത്തി​​ലെ​​ത്തി വോ​​ട്ട് ചെ​​യ്ത​​ത്.

വോ​​ട്ടി​​ന്‍റെ തീ​​യ​​തി നി​​ശ്ച​​യി​​ക്കു​​ന്ന​​തി​നു മു​​ന്പേ വി​​വാ​​ഹം തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. ആ​​ദ്യം മാ​​റ്റി വ​​യ്ക്കാ​​മെ​​ന്ന് ആ​​ലോ​​ചി​​ച്ചെ​​​​ങ്കി​​ലും ചി​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ അ​​നു​​വ​​ദി​​ച്ചി​​ല്ല. രാ​​ജ്യം നി​​ർ​​ണാ​​യ​​ക​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ നേ​​രി​​ടു​​ന്പോ​​ൾ വോ​​ട്ട് ന​​ഷ്ട​​മാ​​ക്കാ​​ൻ ഇ​​രു​​വ​​ർ​​ക്കും മ​​ന​​സു വ​​ന്നി​​ല്ല. ഇ​​ന്ന​​ലെ രാ​​വി​​ലെ മൈ​​ല​​പ്ര ബ്ര​​ദ​​റ​​ണ്‍ സ​​ഭാ ഹാ​​ളി​​ലെ വി​​വാ​​ഹ ശു​​ശ്രൂ​​ഷ​​യ്ക്കു ​ശേ​​ഷം വ​​ര​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി ച​​ട​​ങ്ങു​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ചു നേ​​രെ വി​​വാ​​ഹ വാ​​ഹ​​ന​​ത്തി​​ൽ​ത​​ന്നെ പോ​​ളിം​​ഗ് ബൂ​​ത്തി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.


മൈ​​ല​​പ്ര മൂ​​ലേ​​കോ​​ണി​​ൽ സ​​ക്ക​​റി​​യ സാ​​മു​​വ​​ലി​​ന്‍റെ​​യും മോ​​ളി സാ​​മു​​വ​​ലി​​ന്‍റെ​​യും മ​​ക​​നാ​​ണ് ലി​​ജു സാ​​മു​​വ​​ൽ. ക​​രി​​ങ്കു​​റ്റി​​യ്ക്ക​​ൽ ജോ​​ർ​​ജ് മാ​​ത്യു​​വി​​ന്‍റെ​​യും ജോ​​ളി മാ​​ത്യു​​വി​​ന്‍റെ​​യും മ​​ക​​ളാ​​ണ് ഡോ​​ണ മ​​റി​​യം മാ​​ത്യു. ത​​ങ്ങ​​ളു​​ടെ ജീ​​വി​​ത​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ദി​​വ​​സം ഇ​​ങ്ങ​​നെ​​യാ​​യ​​തി​​ലു​​ള്ള സ​​ന്തോ​​ഷ​​വും ദ​​ന്പ​​തി​​ക​​ൾ പ​​ങ്കു​​വ​​ച്ചു.

എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദ​​ധാ​​രി​​യാ​​യ ഡോ​​ണ​​യു​​ടെ പ​​ഠ​​നം ക​​ഴി​​ഞ്ഞ​​തേ​​യു​​ള്ളു. ലി​​ജു ബി​​സി​​ന​​സ് ചെ​​യ്യു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.