യ​ന്ത്ര​ങ്ങ​ൾ​ക്കു വ്യാ​പ​ക ത​ക​രാ​ർ; പ​ത്ത​നം​തി​ട്ട​യി​ൽ വോ​ട്ടെ​ടു​പ്പ് വൈ​കി
Wednesday, April 24, 2019 12:18 AM IST
പ​​ത്ത​​നം​​തി​​ട്ട: യ​​ന്ത്ര​​ങ്ങ​​ൾ​​ക്കു വ്യാ​​പ​​ക​​മാ​​യ ത​​ക​​രാ​​ർ ക​​ണ്ട​​തി​​നെ​ത്തു​​ട​​ർ​​ന്ന് പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലെ പോ​​ളിം​​ഗ് പ​​ലേ​ട​​ങ്ങ​​ളി​​ലും ത​​ട​​സ​​പ്പെ​​ട്ടു. ക​​മ്മീ​​ഷ​​നിം​​ഗി​​നു​​ ശേ​​ഷം ബൂ​​ത്തു​​ക​​ളി​​ലെ​​ത്തി​​ച്ച വി​​വി​​പാ​​റ്റ്, ഇ​​ല​ക്‌​ട്രോ​​ണി​​ക്സ് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളി​​ലാ​​ണു ത​​ക​​രാ​​റു​​ക​​ൾ ക​​ണ്ട​​ത്. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി​ത​​ന്നെ പ​​ല​​യി​​ട​​ത്തും മെ​​ഷീ​​നു​​ക​​ൾ പ​​രി​​ശോ​​ധ​​ന​​യ്ക്കെ​​ടു​​ത്ത​​പ്പോ​​ൾ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മ​​ല്ലാ​​യി​​രു​​ന്നു.

ഇ​​തു മാ​​റ്റി ന​​ൽ​​കി.ഇ​​ന്ന​​ലെ രാ​​വി​​ലെ വോ​​ട്ടിം​​ഗ് തു​ട​ങ്ങാ​നു​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ​​ക്കി​​ടെ​​യാ​ണു വീ​ണ്ടും ചി​ലേ​ട​ങ്ങ​ളി​ൽ യ​​ന്ത്ര​​ങ്ങ​​ളു​​ടെ ത​​ക​​രാ​​ർ ക​​ണ്ട​​ത്. ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ച്ചും യ​​ന്ത്ര​​ങ്ങ​​ൾ മാ​​റ്റി​​ന​​ൽ​​കി​​യു​​മാ​​ണ് വോ​​ട്ടെ​​ടു​​പ്പ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്.

വോ​​ട്ടെ​​ടു​​പ്പ് തു​​ട​​ങ്ങി​​യ​ ശേ​​ഷ​വും ത​ക​രാ​റാ​യി. ഇ​​തു പ​​രി​​ഹ​​രി​​ക്കാ​​നും കാ​​ല​​താ​​മ​​സ​​മെ​​ടു​​ത്തു. പോ​​ളിം​​ഗ് വൈ​​കി​​യ​​തോ​​ടെ വൈ​​കു​​ന്നേ​​രം ആ​​റി​​നു​ ശേ​​ഷം വോ​​ട്ടെ​​ടു​​പ്പ് തു​​ട​​രേ​​ണ്ടി​​വ​​ന്നു. ക്യൂ​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന എ​​ല്ലാ​​വ​​രും വോ​​ട്ടു ചെ​​യ്ത ശേ​​ഷ​​മാ​​ണ് വോ​​ട്ടെ​​ടു​​പ്പ് അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. വോ​​ട്ടിം​​ഗ് അ​​വ​​സാ​​നി​​ക്കു​​ന്ന ഘ​​ട്ട​​ത്തി​​ലും യ​​ന്ത്ര​​ങ്ങ​​ളി​​ലെ ത​​ക​​രാ​​റു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടു. ഇ​​തു പ​​രി​​ഹ​​രി​​ച്ചു വോ​​ട്ടു ചെ​​യ്യാ​​നു​​ള്ള​​വ​​ർ​​ക്ക് അ​​വ​​സ​​രം ന​​ൽ​​കി​​യു​​മാ​ണു ന​​ട​​പ​​ടി​ അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.


നേ​​ര​​ത്തെ വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ൾ ക​​മ്മീ​​ഷ​​നിം​​ഗി​​നെ​​ടു​​ത്ത​​പ്പോ​​ഴും ത​​ക​​രാ​​റു​​ക​​ൾ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ടി​​രു​​ന്നു. ഇ​​തു പ​​രി​​ഹ​​രി​​ച്ചാ​​ണ് ബൂ​​ത്തു​​ക​​ളി​​ലേ​​ക്കു ന​​ൽ​​കി​​യ​​തെ​​ന്നു പ​​റ​​യു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.