മോ​ഹ​ൻ​ലാ​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ ക്യൂവിൽ​ നി​ന്ന് വോ​ട്ട് ചെ​യ്തു
മോ​ഹ​ൻ​ലാ​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ ക്യൂവിൽ​ നി​ന്ന് വോ​ട്ട് ചെ​യ്തു
Wednesday, April 24, 2019 12:22 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ന​​ട​​ൻ മോ​​ഹ​​ൻ​​ലാ​​ൽ സ​​മ്മ​​തി​​ദാ​​നാ​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ച്ച​​ത് ഒ​​ന്ന​​ര ​മ​​ണി​​ക്കൂ​​ർ കാ​​ത്തുനി​​ന്ന​​ ശേ​​ഷം. വോ​​ട്ടു ചെ​​യ്യാ​​നെ​​ത്തി​​യ മോ​​ഹ​​ൻ​​ലാ​​ലി​​നെ ക​​ട​​ത്തി​​വി​​ട​​ണ​​മെ​​ന്ന് ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന പോ​​ലീ​​സു​​കാ​​ര​​ൻ വ​​രി​​യി​​ൽ നി​​ന്ന വോ​​ട്ട​​ർ​​മാ​​രോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചെ​​ങ്കി​​ലും അ​​വ​​ർ അ​​തു ത​​ള്ളി​​ക്ക​​ള​​ഞ്ഞു. ഇ​​തോ​​ടെ മോ​​ഹ​​ൻ​​ലാ​​ൽ വ​​രി​​യി​​ൽ കാ​​ത്തു​​നി​ന്നു. വോ​​ട്ടിം​​ഗ് യ​​ന്ത്രം ത​​ക​​രാ​​റി​​ലാ​​യ​​തോ​​ടെ ഒ​​ന്ന​​ര ​മ​​ണി​​ക്കൂ​​റാ​ണു കാ​​ത്തു​നി​​ൽ​​ക്കേ​​ണ്ടി​​വ​​ന്ന​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴോ​​ടെ​​യാ​​ണ് മോ​​ഹ​​ൻ​​ലാ​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു വീ​​ടി​​നു സ​​മീ​​പ​​ത്തെ മു​​ട​​വ​​ൻ​​മു​​ക​​ൾ സ്കൂ​​ളി​​ലെ​​ത്തി​​യ​​ത്. ആ ​​സ​​മ​​യം വ​​രി​​യി​​ൽ കു​​റ​​ച്ചു​​പേ​​ർ സ്ഥാ​​നം പി​​ടി​​ച്ചി​​രു​​ന്നു. ചാ​​ന​​ൽ കാമ​​റ​​ക​​ളു​​ടെ​​യും പോ​​ലീ​​സി​​ന്‍റെ​​യും അ​​ക​​ന്പ​​ടി​​യോ​​ടെ​​യെ​​ത്തി​​യ മോ​​ഹ​​ൻ​​ലാ​​ലി​​നെ അ​​ക​​ത്തേ​​ക്ക് ക​​യ​​റ്റി​​വി​​ട​​ണ​​മെ​​ന്ന് പോ​​ലീ​​സ് അ​​ഭ്യ​​ർ​​ഥി​​ച്ച​​പ്പോ​​ൾ ത​ങ്ങ​​ളും കു​​റ​​ച്ചു​​നേ​​ര​​മാ​​യി കാ​​ത്തു​​നി​​ൽ​​ക്കു​​ക​​യാ​​ണെ​​ന്നാ​​യി​​രു​​ന്നു മു​​ന്നി​​ലു​​ണ്ടാ​​യി​​രു​​ന്ന ചി​​ല​​രു​​ടെ മ​​റു​​പ​​ടി.


അ​​പ്പോ​​ഴേ​​ക്കും താ​​ൻ വ​​രി​​യി​​ൽ നി​​ൽ​​ക്കാ​​മെ​​ന്ന് മോ​​ഹ​​ൻ​​ലാ​​ൽ അ​​റി​​യി​​ച്ചു. അ​ദ്ദേ​ഹം വ​​രി​​യി​​ൽ കാ​​ത്തു​നി​​ൽ​​ക്ക​​വേ 7.15ന് ​​വോ​​ട്ടിം​​ഗ് യ​​ന്ത്രം കേ​​ടാ​​യി. തു​​ട​​ർ​​ന്ന് എ​​ട്ട​​ര​​യോ​​ടെ വോ​​ട്ട് ചെ​​യ്ത് താ​​രം മ​​ട​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.