തു​ഷാ​റി​നോ​ടൊ​പ്പംനി​ന്ന് തു​ഷാ​ർ തോ​ൽ​ക്കു​മെ​ന്നു പ​റ​ഞ്ഞ് വെ​ള്ളാ​പ്പ​ള്ളി
Wednesday, April 24, 2019 12:22 AM IST
ക​​ണി​​ച്ചു​​കു​​ള​​ങ്ങ​​ര(​​ചേ​​ർ​​ത്ത​​ല): തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി​​ക്കൊ​​പ്പം വോ​​ട്ട് ചെ​​യ്യാ​​നെ​​ത്തി തു​​ഷാ​​ർ വ​​യ​​നാ​​ട്ടി​​ൽ തോ​​ൽ​​ക്കു​​മെ​ന്നു പ​​റ​​ഞ്ഞു വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ. ക​​ണി​​ച്ചു​​കു​​ള​​ങ്ങ​​ര വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ വോ​​ട്ടു രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വ​​യ​​നാ​​ട്ടി​​ൽ രാ​​ഹു​​ൽ ​ഗാ​​ന്ധി വി​​ജ​​യി​​ക്കും. വി​​ജ​​യി​​ച്ച ശേ​​ഷം രാ​​ജി​​വ​​ച്ചാ​​ൽ വ​​യ​​നാ​​ട്ടി​​ലെ ജ​​ന​​ങ്ങ​​ളോ​​ടു കാ​​ണി​​ക്കു​​ന്ന വ​​ഞ്ച​​ന​​യാ​​യി​​രി​​ക്കു​​മെ​​ന്നും വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു.

തൃ​​ശൂ​​രി​​ൽ​നി​​ന്നു വ​​യ​​നാ​​ട്ടി​​ലേ​​ക്കു മാ​​റി​​യ​​തു തു​​ഷാ​​റി​​ന്‍റെ വ്യ​​ക്തി​​പ​​ര​​മാ​​യ തീ​​രു​​മാ​​ന​​മാ​​ണ്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​സ്എ​​ൻ​​ഡി​​പി യോ​​ഗ​​ത്തി​​ന് ശ​​രി​​ദൂ​​ര ന​​യ​​മാ​​ണ്. എ​​ല്ലാ ക​​ക്ഷി​​ക​​ളി​​ലു​​മു​​ള്ള​​വ​​ർ യോ​​ഗ​​ത്തി​​ലു​​ള്ള​​തി​​നാ​​ൽ ആ​​ർ​​ക്കു വോ​​ട്ടു​​ചെ​​യ്യ​​ണ​​മെ​​ന്നു നി​​ർ​​ദേ​​ശി​​ച്ചി​​ട്ടി​​ല്ല. സം​​സ്ഥാ​​ന​​ത്ത് ആ​​രു​ കൂ​​ടു​​ത​​ൽ സീ​​റ്റു​​നേ​​ടു​​മെ​ന്നു പ​​റ​​യാ​​നാ​​കി​​ല്ലെ​​ങ്കി​​ലും ത​​ന്‍റെ മ​​ണ്ഡ​​ല​​മാ​​യ ആ​​ല​​പ്പു​​ഴ​​യി​​ൽ ആ​​രി​​ഫ് പാ​​ട്ടും​​പാ​​ടി ജ​​യി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു വെ​​ള്ളാ​​പ്പ​​ള്ളി​​യു​​ടെ അ​​ഭി​​പ്രാ​​യം.


ശ​​ബ​​രി​​മ​​ല വി​​ഷ​​യം സ​​ർ​​ക്കാ​​രി​​നെ​​തി​​രാ​​യി​​ട്ടു​​ണ്ടെ​​ന്നും എ​​ന്നാ​​ൽ, ബ​​ഹു​​ഭൂ​​രി​​പ​​ക്ഷ​​ത്തി​​ന്‍റെ​​യും ആ​​ത്മീ​​യ നി​​ല​​പാ​​ടു​​ക​​ൾ രാ​ഷ്‌​ട്രീ​യ നി​​ല​​പാ​​ടി​​നെ സ്വാ​​ധീ​​നി​​ക്കു​​മെ​​ന്നു ക​​രു​​താ​​നാ​​കി​​ല്ലെ​​ന്നും വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സീ​​റ്റ് നേ​​ടു​​ന്ന ക​​ക്ഷി ബി​​ജെ​​പി​​യാ​​യി​​രി​​ക്കു​​മെ​​ന്നും വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു. കോ​​ണ്‍​ഗ്ര​​സി​​ന് ഒ​​റ്റ​​യ്ക്കു ഭ​​രി​​ക്കാ​​നു​​ള്ള ഭൂ​​രി​​പ​​ക്ഷം കി​​ട്ടാ​​ൻ സാ​​ധ്യ​​ത​​യി​​ല്ല. പ​​ര​​സ്പ​​രം വാ​​ശി​​യോ​​ടെ മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും മ​​ന്ത്രി​​സ​​ഭ ഉ​​ണ്ടാ​​ക്കാ​​ൻ ചെ​​റി​​യ ക​​ക്ഷി​​ക​​ളു​​ടെ സ​​ഹാ​​യം തേ​​ടു​​മെ​​ന്ന് എ.​​കെ. ആ​​ന്‍റ​​ണി പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും പ​​ത്ത​​നം​​തി​​ട്ട​​യി​​ലും മാ​​ത്ര​​മാ​​ണ് ത്രി​​കോ​​ണ മ​​ത്സ​​ര ല​​ക്ഷ​​ണ​​മു​​ള്ള​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.