ആ​വേ​ശം യു​ഡി​എ​ഫ് മു​ന്നേ​റ്റ​ത്തി​നു തെ​ളി​വ്: രമേശ് ചെ​ന്നി​ത്ത​ല
ആ​വേ​ശം യു​ഡി​എ​ഫ് മു​ന്നേ​റ്റ​ത്തി​നു തെ​ളി​വ്:  രമേശ് ചെ​ന്നി​ത്ത​ല
Wednesday, April 24, 2019 12:22 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വോ​​ട്ടെ​​ടു​​പ്പി​​ൽ ക​​ണ്ട വ​​ലി​​യ ആ​​വേ​​ശം യു​​ഡി​​എ​​ഫി​​ന് ന​​ല്ല മു​​ന്നേ​​റ്റ​​മു​​ണ്ടാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞു എ​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.

ക​​ഴി​​ഞ്ഞ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ പോ​​ളിം​​ഗി​​നെ മ​​റി​​ക​​ട​​ന്നു മി​​ക്ക​​വാ​​റും എ​​ല്ലാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും ഉ​​യ​​ർ​​ന്ന പോ​​ളിം​​ഗാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തു ജ​​ന​​ങ്ങ​​ളു​​ടെ നി​​ശ്ച​​യ ദാ​​ർ​​ഢ്യ​​ത്തി​​ന് തെ​​ളി​​വാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കേ​​ന്ദ്ര​​ത്തി​​ൽ മ​​തേ​​ത​​ര സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ര​​ണ​​മെ​​ന്ന ജ​​ന​​ങ്ങ​​ളു​​ടെ അ​​ഭി​​ലാ​​ഷ​​ത്തി​​ന്‍റെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണു വോ​​ട്ടെ​​ടു​​പ്പി​​ൽ ഉ​​ണ്ടാ​​യ​​ത്. സം​​സ്ഥാ​​ന​​ത്തു വ​​ർ​​ഗീ​​യ​​ത ആ​​ളി​​ക്ക​​ത്തി​​ച്ച് മു​​ത​​ലെ​​ടു​​പ്പ് ന​​ട​​ത്താ​​ൻ ബി​​ജെ​​പി​​യും ആ​​ർ​​എ​​സ്എ​​സും ന​​ട​​ത്തി​​യ ശ്ര​​മ​​ങ്ങ​​ളെ ജ​​ന​​ങ്ങ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യെ​​ന്ന സൂ​​ച​​ന​​യാ​​ണ് വോ​​ട്ടിം​​ഗി​​ൽ ക​​ണ്ട​​ത്. അ​​തു​​പോ​​ലെ സി​​പി​​എ​​മ്മി​​ന്‍റെ അ​​ക്ര​​മ രാ​ഷ്‌​ട്രീ​യ​​ത്തി​​നും കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ​​ക്കും ഭ​​ര​​ണ​​പ​​രാ​​ജ​​യ​​ത്തി​​നും എ​​തി​​രാ​​യും ജ​​ന​​ങ്ങ​​ൾ പ്ര​​തി​​ക​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും പോ​​ളിം​​ഗ് വ്യ​​ക്ത​​മാ​​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.