ക​ണ്ണൂ​രിൽ പോ​ളിം​ഗ് കുതിപ്പ്
Wednesday, April 24, 2019 12:22 AM IST
ക​​​ണ്ണൂ​​​ർ: പ​​​തി​​​നേ​​​ഴാം ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ല്‍ പോ​​​ളിം​​​ഗ് കു​​​തി​​​പ്പ്. 82.38 ശ​​​ത​​​മാ​​​നം വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ക​​​ണ്ണൂ​​​ർ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നാ​​​മ​​​തെ​​​ത്തി. ക​​​ണ്ണൂ​​​ര്‍ പാ​​​ര്‍​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ല​​​വും ഉ​​​യ​​​ർ​​​ന്ന പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 82.38 ശ​​​ത​​​മാ​​​നം. 2014-ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 81.17 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. ജി​​​ല്ല​​​യി​​​ൽ ക​​​ണ്ണൂ​​​ർ, ത​​​ല​​​ശേ​​​രി മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​ഴി​​​കെ പോ​​​ളിം​​​ഗ് 80 ശ​​​ത​​​മാ​​​നം ക​​​ട​​​ന്നു.

ക​​​ന​​​ത്ത​ സു​​​ര​​​ക്ഷാ​​സ​​​ന്നാ​​​ഹ​​​ങ്ങ​​​ൾ​​​ക്കി​​​ടെ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പ് പൊ​​​തു​​​വേ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി​​​രു​​​ന്നു. പു​​​ല​​​ർ​​​ച്ചെ​​മു​​​ത​​​ൽ ബൂ​​​ത്തു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ നീ​​​ണ്ട​​​നി​​​ര​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തു പ​​​ല​​​യി​​​ട​​​ത്തും പോ​​​ളിം​​​ഗ് വൈ​​​കി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു വോ​​​ട്ട് ​ചെ​​​യ്യാ​​​ൻ കാ​​​ത്തു​​​നി​​​ൽ​​​ക്കേ​​​ണ്ടി​​വ​​​ന്നു. ഇ​​​തു​​​കാ​​​ര​​​ണം ആ​​​ദ്യ​​മ​​​ണി​​​ക്കൂ​​​റി​​​ല്‍ നാ​​​ലു ശ​​​ത​​​മാ​​​നം വോ​​​ട്ടാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


ഒ​​​ൻ​​പ​​​തോ​​​ടെ ക​​​ണ്ണൂ​​​ര്‍ ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ 11.87 ശ​​​ത​​​മാ​​​ന​​​മാ​​​യി വോ​​​ട്ടിം​​​ഗ് നി​​​ല ഉ​​​യ​​​ര്‍​ന്നു. വോ​​​ട്ടിം​​​ഗ് അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ട വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് പോ​​​ളിം​​​ഗ് 77.42 ശ​​​ത​​​മാ​​​ന​​​മാ​​​യി. അ​​​പ്പോ​​​ഴും ജി​​ല്ല​​യി​​ൽ 625 ബൂ​​​ത്തു​​​ക​​​ളി​​​ല്‍ വോ​​​ട്ട​​​ർ​​​മാ​​​ർ കാ​​​ത്തു​​​നി​​​ൽ​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു. ത​​​ളി​​​പ്പ​​​റ​​​മ്പ്, പ​​​യ്യ​​​ന്നൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് ജി​​​ല്ല​​​യി​​​ല്‍ പോ​​​ളിം​​​ഗി​​​ല്‍ മി​​​ക​​​ച്ചു​​നി​​​ന്ന​​​ത്. ത​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍ 85.37 ശ​​​ത​​​മാ​​​ന​​​വും പ​​​യ്യ​​​ന്നൂ​​​രി​​​ല്‍ 84.93 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. 78.60 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗു​​​മാ​​​യി ക​​​ണ്ണൂ​​​ര്‍ അ​​​സം​​​ബ്ലി മ​​​ണ്ഡ​​​ലം ഏ​​​റ്റ​​​വും പി​​​ന്നി​​​​ലാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.