രാഹുലിലൂടെ ദേശീയ ശ്രദ്ധ നേടിയ വ​യ​നാ​ട്ടിൽ ക​ന​ത്ത പോ​ളിം​ഗ്
Wednesday, April 24, 2019 12:22 AM IST
ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ക​​​ന​​​ത്ത പോ​​​ളിം​​​ഗ്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പോ​​​ളിം​​​ഗ് അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ 80.13 ശ​​​ത​​​മാ​​​നം പേ​​​രാ​​​ണ് സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ച്ച​​​ത്.
13,57,819 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ള്ള​​​ത്. 2014 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 73.29 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. ബൂ​​​ത്തു​​​ക​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ക്യൂ ​​​നി​​​ന്നാ​​​ണ് വോ​​​ട്ട​​​ർ​​​മാ​​​ർ ത​​​ങ്ങ​​​ളു​​​ടെ സ​​​മ്മ​​​തി​​ദാ​​​യ​​​ക അ​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ച്ച​​​ത്. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ ആ​​​ദ്യ​​​മ​​​ണി​​​ക്കൂ​​​റി​​​ൽ 4.74 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. പ​​​ലേ​​​ട​​​ങ്ങ​​​ളി​​​ലും വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​താ​​​ണ് ആ​​​ദ്യ​ മ​​​ണി​​​ക്കൂ​​​റി​​​ൽ പോ​​​ളിം​​​ഗ് കു​​​റ​​​യാ​​​ൻ കാ​​​ര​​​ണം. പി​​​ന്നീ​​​ടു​​​ള്ള മ​​​ണി​​​ക്കൂ​​​റു​​​ക​​​ളി​​​ൽ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ന്നു.

തി​​​രു​​​നെ​​​ല്ലി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ചെ​​​ന്പ​​​ക​​​മൂ​​​ല ഉൗ​​​രു​​​കൂ​​​ട്ടം ഭ​​​വ​​​ൻ, ചേ​​​ലൂ​​​ർ അ​​​സി​​​സി എ​​​ൽ​​​പി സ്കൂ​​​ൾ, മൂ​​​പ്പൈ​​​നാ​​​ട് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ജ​​​യ്ഹി​​​ന്ദ്, വെ​​​ള്ള​​​മു​​​ണ്ട പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ത​​​രു​​​വ​​​ണ 139-ാം ന​​​ന്പ​​​ർ, പൂ​​​താ​​​ടി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ന​​​ട​​​വ​​​യ​​​ൽ 154-ാം ന​​​ന്പ​​​ർ, ബ​​​ത്തേ​​​രി പ​​​ഴൂ​​​ർ 208-ാം ന​​​ന്പ​​​ർ, പു​​​ൽ​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ക​​​ല്ലു​​​വ​​​യ​​​ൽ ബൂ​​​ത്തു​​​ക​​​ളി​​​ൽ മെ​​​ഷീ​​​ൻ ത​​​ക​​​രാ​​​ർ മൂ​​​ലം വോ​​​ട്ടെ​​​ടു​​​പ്പ് വൈ​​​കി. ത​​​രു​​​വ​​​ണ​​​യി​​​ൽ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ വൈ​​​കി​​​യാ​​​ണ് പോ​​​ളിം​​​ഗ് ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​വി​​​ടെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞും യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​ർ മൂ​​​ലം വോ​​​ട്ടെ​​​ടു​​​പ്പ് കു​​​റ​​​ച്ചു​​​സ​​​മ​​​യം നി​​​ർ​​​ത്തി​​​വ​​​ച്ചു. ചേ​​​ലൂ​​​ർ ബൂ​​​ത്തി​​​ൽ രാ​​​ത്രി ഏ​​​ഴ​​​ര​​​യോ​​​ടെ​​​യാ​​​ണു പോ​​​ളിം​​​ഗ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്.ഉ​​​ച്ച​​​യ്ക്കു ഒ​​​ന്ന​​​ര​​​യ്ക്കു വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 45.65 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. മാ​​​ന​​​ന്ത​​​വാ​​​ടി -46.2, ബ​​​ത്തേ​​​രി-49.38, ക​​​ൽ​​​പ്പ​​​റ്റ-47.37, തി​​​രു​​​വ​​​ന്പാ​​​ടി-45.22, ഏ​​​റ​​​നാ​​​ട്-42.64, നി​​​ല​​​ന്പൂ​​​ർ-45.75, വ​​​ണ്ടൂ​​​ർ-42.33 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം. വൈ​​​കു​​​ന്നേ​​​രം നാ​​​ലാ​​​യ​​​പ്പോ​​​ൾ പോ​​​ളിം​​​ഗ് 67.35 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി. മാ​​​ന​​​ന്ത​​​വാ​​​ടി-68.20, ബ​​​ത്തേ​​​രി-71.46, ക​​​ൽ​​​പ്പ​​​റ്റ-69.24, തി​​​രു​​​വ​​​ന്പാ​​​ടി-67.48, ഏ​​​റ​​​നാ​​​ട്-64.59, നി​​​ല​​​ന്പൂ​​​ർ-66.41, വ​​​ണ്ടൂ​​​ർ-63.76 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു നി​​​യോ​​​ജ​​​ക​ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം. എ​​​ന്നാ​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ് അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ മാ​​​ന​​​ന്ത​​​വാ​​​ടി-81.23, ബ​​​ത്തേ​​​രി-81.67, ക​​​ൽ​​​പ്പ​​​റ്റ-80.47, തി​​​രു​​​വ​​​ന്പാ​​​ടി-79.41, ഏ​​​റ​​​നാ​​​ട്-78.22, നി​​​ല​​​ന്പൂ​​​ർ-77.23, വ​​​ണ്ടൂ​​​ർ-76.44 ശ​​​ത​​​മാ​​​ന​​​വു​​മാ​​യി.


ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ, വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ ബു​​​ദ്ധി​​​മു​​​ട്ട് അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ പ​​​ര​​​സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​രെ വോ​​​ട്ടിം​​​ഗ് കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യി​​​രു​​​ന്നു. അ​​​താ​​​തു ബൂ​​​ത്തു​​​ക​​​ളി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ ലി​​​സ്റ്റ് അ​​​നു​​​സ​​​രി​​​ച്ച് ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ ഫോ​​​ണി​​​ൽ നേ​​​രി​​​ട്ടു ബ​​​ന്ധ​​​പ്പെ​​​ട്ട ശേ​​​ഷം സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള വാ​​​ഹ​​​ന​​​ത്തി​​​ൽ വോ​​​ട്ടിം​​​ഗ് കേ​​​ന്ദ്ര​​​ത്തി​​​ലും തി​​​രി​​​കെ വീ​​​ടു​​​ക​​​ളി​​​ലും എ​​​ത്തി​​​ച്ചു.

ജി​​​ല്ല​​​യി​​​ലെ 49 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലും മാ​​​തൃ​​​കാ പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​വി​​​ടെ ഇ​​​രി​​​ക്കു​​​ന്ന​​​തി​​​നു ക​​​സേ​​​ര​​​ക​​​ളും കു​​​ടി​​​ക്കു​​​ന്ന​​​തി​​​നു വെ​​​ള്ള​​​വും മ​​​റ്റും സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.


2019 വ​​​യ​​​നാ​​​ട് പാ​​​ർ​​​ല​​​മെ​​​ന്‍റ്

മ​​​ണ്ഡ​​​ലം 80.13 %
മാ​​​ന​​​ന്ത​​​വാ​​​ടി 81.23
സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി 81.67
ക​​​ൽ​​​പ്പ​​​റ്റ 80.47
തി​​​രു​​​വ​​​ന്പാ​​​ടി 79.41
ഏ​​​റ​​​നാ​​​ട് 78.22
നി​​​ല​​​ന്പൂ​​​ർ 77.23
വ​​​ണ്ടൂ​​​ർ 76.44

2014 വ​​​യ​​​നാ​​​ട് പാ​​​ർ​​​ല​​​മെ​​​ന്‍റ്

മ​​​ണ്ഡ​​​ലം 73.29 %
മാ​​​ന​​​ന്ത​​​വാ​​​ടി 72.13
സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി 71.32
ക​​​ൽ​​​പ്പ​​​റ്റ 72.53
തി​​​രു​​​വ​​​ന്പാ​​​ടി 75.33
ഏ​​​റ​​​നാ​​​ട് 78.08
നി​​​ല​​​ന്പൂ​​​ർ 72.83
വ​​​ണ്ടൂ​​​ർ 72.30

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.