എം​ജി​ക്കു വീണ്ടും 58.88 ല​ക്ഷ​ത്തി​ന്‍റെ ഗ​വേ​ഷ​ണ​ സ​ഹാ​യം
എം​ജി​ക്കു വീണ്ടും 58.88 ല​ക്ഷ​ത്തി​ന്‍റെ ഗ​വേ​ഷ​ണ​ സ​ഹാ​യം
Wednesday, April 24, 2019 11:50 PM IST
കോ​ട്ട​യം: അ​​ക്കാ​​ദ​​മി​​ക-​​ഗ​​വേ​​ഷ​​ണ സ​​ഹ​​ക​​ര​​ണ പ​​ദ്ധ​​തി​​ക​​ൾ പ്രോ​​ത്സാ​​ഹി​​പ്പി​ക്കാ​​നാ​​യി കേ​​ന്ദ്ര മാ​​ന​​വ​​വി​​ഭ​​വ​​ശേ​​ഷി മ​​ന്ത്രാ​​ല​​യം ന​​ട​​പ്പാ​​ക്കു​​ന്ന ’സ്പാ​​ർ​​ക്’ (സ്കീം ​​ഫോ​​ർ പ്രൊ​​മോ​​ഷ​​ൻ ഓ​​ഫ് അ​​ക്കാ​​ദ​​മി​​ക് ആ​ൻ​ഡ് റി​​സ​​ർ​​ച്ച് കൊ​​ളാ​​ബൊ​​റേ​​ഷ​​ൻ) പ​​ദ്ധ​​തി​​യി​​ലൂ​​ടെ മ​​ഹാ​​ത്മാ ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​യ്ക്കു ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​യി 58.88 ല​​ക്ഷം രൂ​​പ​​യു​​ടെ​കൂ​​ടി സ​​ഹാ​​യം ല​​ഭി​​ച്ച​​താ​​യി വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് പ​​റ​​ഞ്ഞു.

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഡോ. ​​ന​​ന്ദ​​കു​​മാ​​ർ ക​​ള​​രി​​ക്ക​​ൽ സിം​​ഗ​​പ്പൂ​​ർ നാ​​ൻ​​യാ​​ങ് സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഡോ. ​​മു​​രു​​കേ​​ശ​​ൻ വ​​ട​​ക്കേ​​മ​​റ്റ​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു ന​​ട​​ത്തു​​ന്ന ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​യാ​​ണ് സ്പാ​​ർ​​ക് അം​​ഗീ​​ക​​രി​​ച്ച​​ത്. ഡ​​യ​​ഗ്നോ​​സ്റ്റി​​ക് ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​മേ​​ജി​​ങ്ങി​​നു​​ള്ള നാ​​നോ​​സ്കെ​​യി​​ൽ കോ​​ണ്‍​ട്രാ​​സ്റ്റ് ഏ​​ജ​​ന്‍റ്സി​​നെ​​ക്കു​​റി​​ച്ചു​​ള്ള ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​ക്കാ​​ണ് അം​​ഗീ​​കാ​​രം. സ​​ർ​​വ​​ക​​ലാ​​ശാ​​ല സ​​മ​​ർ​​പ്പി​​ച്ച 33 പ​​ദ്ധ​​തി​​ക​​ളി​​ൽ​​നി​​ന്ന് ആ​​റു പ​​ദ്ധ​​തി​​ക​​ൾ മു​​ന്പ് മ​​ന്ത്രാ​​ല​​യം അം​​ഗീ​​ക​​രി​​ക്കു​​ക​​യും 3.78 കോ​​ടി രൂ​​പ​​യു​​ടെ സ​​ഹാ​​യം ല​​ഭി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ലെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ എം​​ജി​​ക്ക് മാ​​ത്ര​​മാ​ണു സ്പാ​​ർ​​ക് പ​​ദ്ധ​​തി​ ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.