മി​നി​ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു
Wednesday, April 24, 2019 11:50 PM IST
ക​​റു​​ക​​ച്ചാ​​ൽ: നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ർ മി​​നി​​ലോ​​റി​​യി​​ലി​​ടി​​ച്ച് അ​​ഞ്ചു​​വ​​യ​​സു​​കാ​​രി മ​​രി​​ച്ചു. ക​​റു​​ക​​ച്ചാ​​ൽ നെ​​ടു​​ങ്ങാ​​ട​​പ്പ​​ള്ളി കോ​​ഴി​​ക്കു​​ന്ന​​ത്ത് ജോ​​ർ​​ജ് കോ​​ശി​​യു​​ടെ മ​​ക​​ൾ ത്രി​​ഷാ സൂ​​സ​​ൻ ജോ​​ർ​​ജാ​​ണു മ​​രി​​ച്ച​​ത്. ചൊ​​വ്വാ​​ഴ്ച 12.45നു ​​ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ർ റോ​​ഡി​​ൽ എ​​ൻ​​എ​​സ്എ​​സ് ജം​​ഗ്ഷ​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

കൂ​​ത്ര​​പ്പ​​ള്ളി ഭാ​​ഗ​​ത്തു​​നി​​ന്നും വ​​രി​​ക​​യാ​​യി​​രു​​ന്ന ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് എ​​തി​​ർ​​ദി​​ശ​​യി​​ൽ എ​​ത്തി​​യ കു​​ടി​​വെ​​ള്ളം ക​​യ​​റ്റി​​വ​​ന്ന ലോ​​റി​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ കാ​​റി​​ന്‍റ മു​​ൻ​​വ​​ശം പൂ​​ർ​​ണ​​മാ​​യി ത​​ക​​ർ​​ന്നു. മു​​ൻ​​സീ​​റ്റി​​ലി​​രു​​ന്ന കു​​ട്ടി​​ക്ക് ഗു​​രു​​ത​​ര​​മാ​​യും വാ​​ഹ​​ന​​മോ​​ടി​​ച്ചി​​രു​​ന്ന ജോ​​ർ​​ജി​​നും ഭാ​​ര്യ ആ​​ലീ​​സി​​നും സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ഉ​​ട​​ൻ ത​​ന്നെ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് ഇ​​വ​​രെ ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് മെ​​ഡി​​ക്ക​​ൽ​​കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ത​​ല​​യ്ക്ക് ഗു​​രു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ തൃ​​ഷ ആ​​ശു​​പ​​ത്രി​​യി​​ൽ വ​​ച്ചാ​​ണു മ​​രി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തെ​​തു​​ട​​ർ​​ന്ന് അ​​ര​​മ​​ണി​​ക്കൂ​​റോ​​ളം വാ​​ഴൂ​​ർ റോ​​ഡി​​ൽ ഗ​​താ​​ഗ​​തം മു​​ട​​ങ്ങി. ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.