പടുതാക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
Thursday, April 25, 2019 12:25 AM IST
നെ​ടു​ങ്ക​ണ്ടം: യു​വാ​വി​നെ പ​ടു​താ​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​മ്പാ​ടും​പാ​റ കോ​മ്പ​യ്ക്ക​ല്‍ സു​ബ്ര​ഹ്മ​ണി - മു​രു​കേ​ശ്വ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ജി​ത്(21) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പ​മു​ള്ള പ​ടു​താ​ക്കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സു​ബ്ര​ഹ്മ​ണി ര​ണ്ട​ര​യേ​ക്ക​ര്‍ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ ഡ്രി​പ് ഇ​റി​ഗേ​ഷ​ന്‍ ജോ​ലി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ല്‍ ഓ​ണ്‍ ചെ​യ്തി​രു​ന്ന മോ​ട്ടോ​ര്‍ നി​ര്‍ത്തു​ന്ന​തി​നാ​യി പു​ല​ര്‍ച്ചെ അ​ജി​ത് വീ​ട്ടി​ല്‍നി​ന്നും പോ​യി​രു​ന്നു. ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും അ​ജി​ത്തി​നെ കാ​ണാ​താ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ടു​താ​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ജി​തി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ ത​മി​ഴ്‌​നാ​ട്ടി​ലാ​യി​രു​ന്നു. ഏ​ക സ​ഹോ​ദ​ര​ന്‍ ജീ​വ​ന്‍ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.


ക​ട്ട​പ്പ​ന ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍നി​ന്നും എ​ത്തി​യ അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​നി​ല്‍ ജോ​ര്‍ജ്, ഫ​യ​ര്‍മാ​ന്‍മാ​രാ​യ ബി​ജു, ര​ഖി​ന്‍, ക​ണ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.