ലയൺസ് വാർഷികവും വീടുകളുടെ താക്കോൽദാനവും
ലയൺസ് വാർഷികവും വീടുകളുടെ താക്കോൽദാനവും
Thursday, April 25, 2019 12:25 AM IST
കോ​​ട്ട​​യം: ല​​യ​​ണ്‍​സ് ഡി​​സ്ട്രി​​ക്റ്റ് 318 ബി​​യു​​ടെ വാ​​ർ​​ഷി​​ക ക​​ണ്‍​വ​​ൻ​​ഷ​​നും ഭ​​വ​​ന​​ര​​ഹി​​ത​​ർ​​ക്കു നി​​ർ​​മി​ച്ചു ന​​ൽ​​കു​​ന്ന വീ​​ടു​​ക​​ളു​​ടെ താ​​ക്കോ​​ൽ ദാ​​ന​​വും 27നു ​​മാ​​ന്നാ​​ർ ക​​ട​​പ്ര ആ​​ൻ​​സ് ക​​ണ്‍​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും. ല​​യ​​ണ്‍​സ് മു​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ്‍ ഡ​​യ​​റ​​ക്ട​​ർ സം​​ഗീ​​ത ജാ​​ട്യ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ല​​യ​​ണ്‍​സ് ഡി​​സ്ട്രി​​ക്റ്റ് ഗ​​വ​​ർ​​ണ​​ർ കെ.​​എ. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ല​​യ​​ണ്‍​സ് മ​​ൾ​​ട്ടി​​പ്പി​​ൾ ഡി​​സ്ട്രി​​ക്റ്റ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ കെ. ​​സു​​രേ​​ഷ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

25 വീ​​ടു​​ക​​ളു​​ടെ താ​​ക്കോ​​ൽ ദാ​​നം ന​ട​ക്കും. പ്ര​​ള​​യ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​ത്തി​നി​ട​​യി​​ൽ ചെ​​ങ്ങ​​ന്നൂ​​രി​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​റ്റു ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന മ​ത്സ്യ​ത്തൊ​​ഴി​​ലാ​​ളി ര​​ത്ന​​കു​​മാ​​റി​​നു ല​​യ​​ണ്‍​സ് ഡി​​സ്ട്രി​​ക്റ്റ് നി​​ർ​മി​ച്ച ഭ​​വ​​ന​​ത്തി​​ന്‍റെ താ​​ക്കോ​​ൽ ദാ​​ന​​വും സം​​ഗീ​​ത ജാ​​ട്യ നി​​ർ​​വ​​ഹി​​ക്കും. ​​


പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ല​​യ​​ണ്‍​സ് ഡി​​സ്ട്രി​​ക്റ്റ് ഗ​​വ​​ർ​​ണ​​ർ കെ.​​എ. തോ​​മ​​സ്, ഡോ. ​​സി.​​പി. ജ​​യ​​കു​​മാ​​ർ, വി​​ന്നി ഫി​​ലി​​പ്പ്, മോ​​ഹ​​ന​​ൻ പി​​ള്ള, പി.​​സി. ചാ​​ക്കോ, ആ​​ർ. മ​​നോ​​ജ് പാ​​ലാ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.