സു​രേ​ഷ് ക​ല്ല​ട നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​ം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, April 25, 2019 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യാ​​​ത്ര​​​ക്കാ​​​രെ മാ​​​ന​​​സി​​​ക​​​വും ശാ​​​രീ​​​രി​​​ക​​​വു​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന ക​​​ല്ല​​​ട ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടിം​​​ഗ് ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ സു​​​രേ​​​ഷ് ക​​​ല്ല​​​ട നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ. മേ​​​യ് 29 ന് ​​​രാ​​​വി​​​ലെ പ​​​ത്ത​​​ര​​​ക്ക് കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​റ്റിം​​​ഗി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ ജു​​​ഡീ​​​ഷ​​​ൽ അം​​​ഗം പി. ​​​മോ​​​ഹ​​​ന​​​ദാ​​​സ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

ക​​​ല്ല​​​ട​​​ക്കെ​​​തി​​​രെ ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ നി​​​യോ​​​ഗി​​​ച്ച് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തി​​​നു പു​​​റ​​​മേ ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​റും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണം. ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​റും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യും മൂ​​​ന്നാ​​​ഴ്ച​​​ക്ക​​​കം അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. സു​​​രേ​​​ഷ് ക​​​ല്ല​​​ട​​​യും വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​ക​​​ണം.


കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി ഡോ. ​​​നൗ​​​ഷാ​​​ദ് തെ​​​ക്ക​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു ബം​​​ഗ​​​ളൂ​​​രു​​​വി​​​രി​​​ലേ​​​ക്കു​​പോ​​​യ കു​​​ട്ടി​​​ക​​​ളെ ക​​​ല്ല​​​ട​ ബ​​സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ കാ​​​യി​​​ക​​​മാ​​​യി നേ​​​രി​​​ട്ട​​​താ​​​യി പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​വ​​​ർ ഇ​​​പ്പോ​​​ഴും ഭീ​​​ഷ​​​ണി​​​യു​​​ടെ നി​​​ഴ​​​ലി​​​ലാ​​​ണ്. ബ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മ​​​ല്ലെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.