ബി​ഷ​പ് ഡോ. സൈ​മ​ണ്‍ കാ​യി​പ്പു​റം ദീ​പ്തസ്മ​ര​ണ
ബി​ഷ​പ് ഡോ. സൈ​മ​ണ്‍ കാ​യി​പ്പു​റം ദീ​പ്തസ്മ​ര​ണ
Thursday, April 25, 2019 1:01 AM IST
കോ​​ട്ട​​യം/ബാലസോർ: കോ​​ട്ട​​യം അ​​തി​​രൂ​​പ​​താം​​ഗ​​മാ​​യ ബാ​​ല​​സോ​​ർ രൂ​​പ​​ത ബി​​ഷ​പ് ഡോ. ​സൈ​​മ​​ണ്‍ കാ​​യി​​പ്പു​​റ​​ത്തി​​ന് അ​​ന്തി​​മോ​​പ​​ചാ​​രം. കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് റീ​​ത്തു സ​​മ​​ർ​​പ്പി​​ച്ച് ഒ​​പ്പീ​​സ് ചൊ​​ല്ലി പ്രാ​​ർ​​ഥി​​ച്ചു. സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​യും ക​​ണ്ണ​​ങ്ക​​ര വി​​കാ​​രി ഫാ. ​​റെ​​ജി കൊ​​ച്ചു​​പ​​റ​​ന്പി​​ലും അ​​തി​​രൂ​​പ​​ത പ്ര​​തി​​നി​​ധി​​ക​​ളും ക​​ണ്ണ​​ങ്കര ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളും ശു​​ശ്രൂ​​ഷ​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു.


ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ബാ​​ല​​സോ​​ർ ക​​ത്തീ​​ഡ്ര​​ലി​​ൽ സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു ക​​ട്ട​​ക് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ജോ​​ണ്‍ ബാ​​ർ​​വ മു​​ഖ്യകാ​​ർ​മി​​ക​​ത്വം വ​​ഹി​​ച്ചു. മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്, ബെ​​രാം​​പൂ​​ർ ബി​​ഷ​​പ് ശ​​ര​​ത് നാ​​യ​​ക് എ​​ന്നി​​വ​​ർ അ​​നു​​സ്മ​​ര​​ണ പ്ര​​സം​​ഗം ന​​ട​​ത്തി. വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ൽ​നി​​ന്നു​​ള്ള മെ​​ത്രാ​ന്മാ​​ർ, സ​​ന്യ​​സ്ത​​ർ, സ​​മ​​ർ​​പ്പി​​ത​​ർ എ​ന്നി​വ​രും നൂ​​റു​​ക​​ണ​​ക്കി​​ന് അ​​ല്മാ​​യ പ്ര​​തി​​നി​​ധി​​ക​​ളും അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.