കാർമൽ പ്രൊവിൻസ് രജതജൂബിലി വർഷ സമാപന പരിപാടികൾക്കു തുടക്കമായി
Thursday, April 25, 2019 1:01 AM IST
മൂ​​വാ​​റ്റു​​പു​​ഴ: സി​​എം​​ഐ കാ​​ർ​​മ​​ൽ പ്രൊ​​വി​​ൻ​​സി​​ന്‍റെ ര​​ജ​​ത ജൂ​​ബി​​ലി വ​​ർ​​ഷ സ​​മാ​​പ​​ന പ​​രി​​പാ​​ടി​​ക​​ൾ​​ക്കു തു​​ട​​ക്ക​​മാ​​യി. പ്ര​​വി​​ശ്യ​​യി​​ൽ​​നി​​ന്നു മ​​രി​​ച്ചു​​പോ​​യ സ​​ഭാം​​ഗ​​ങ്ങ​​ളു​​ടെ ഓ​​ർ​​മ​​യ്ക്കാ​​യു​​ള​​ള വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ​​യാ​​യി​​രു​​ന്നു ആ​​രം​​ഭം. സ​​ത്ന രൂ​​പ​​ത മു​​ൻ ബി​​ഷ​​പ് മാ​​ർ മാ​​ത്യു വാ​​ണി​​യ​​കി​​ഴ​​ക്കേ​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​നും ഫാ. ​​പോ​​ൾ പാ​​റ​​ക്കാ​​ട്ടേ​​ൽ, ഫാ. ​​മാ​​ത്യു മ​​ഞ്ഞ​​ക്കു​​ന്നേ​​ൽ, ഫാ. ​​ടോ​​മി ന​​മ്പ്യാ​​പ​​റ​​മ്പി​​ൽ, ഫാ. ​​ജോ​​സ് കാ​​ര്യാ​​മ​​ഠം എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രു​​മാ​​യി.

തു​​ട​​ർ​​ന്നു ന​​ട​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം മാ​​ർ. മാ​​ത്യു​​വാ​​ണി​​യ​​കി​​ഴ​​ക്കേ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കേ​​ര​​ള ക​​ത്തോ​​ലി​​ക്ക സ​​ഭ​​യി​​ൽ സി​​എം​​ഐ സ​​ഭ ന​​ൽ​​കി വ​​രു​​ന്ന സേ​​വ​​നം നി​​സ്തു​​ല​​മാ​​ണെ​​ന്നും സ​​ഭ​​യി​​ൽ​​നി​​ന്നു മ​​ൺ​​മ​​റ​​ഞ്ഞു പോ​​യ​​വ​​രു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഓ​​ർ​​മി​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണെ​​ന്നും മാ​​ർ വാ​​ണി​​യ​​കി​​ഴ​​ക്കേ​​ൽ പ​​റ​​ഞ്ഞു. കാ​​ർ​​മ​​ൽ പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യാ​​ൾ ഫാ. ​​പോ​​ൾ പാ​​റ​​ക്കാ​​ട്ടേ​​ൽ യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


മ​​രി​​ച്ചു​​പോ​​യ പ്ര​​വി​​ശ്യാം​​ഗ​​ങ്ങ​​ളു​​ടെ സം​​ക്ഷി​​പ്ത ജീ​​വ​​രേ​​ഖാ പ്ര​​ദ​​ർ​​ശ​​ന​​വും മെ​​മ​​ന്‍റോ വി​​ത​​ര​​ണ​​വും കാ​​ർ​​മ​​ൽ പ്ര​​വി​​ശ്യ​​യെ സം​​ബ​​ന്ധി​​ച്ച വീ​​ഡി​​യോ പ്ര​​ദ​​ർ​​ശ​​ന​​വും ന​​ട​​ന്നു. ഫാ. ​​ജ​​യ്സ​​ൺ പു​​റ്റ​​നാ​​ൽ, ഫാ. ​​ജോ​​വാ​​ക്കിം പു​​ഴ​​ക്ക​​ര, ഫാ. ​​തോ​​മ​​സ് മ​​ഞ്ഞ​​ക്കു​​ന്നേ​​ൽ, ഫാ. ​​ബാ​​ബു മ​​റ്റ​​ത്തി​​ൽ, ഫാ. ​​ടോ​​മി ന​​മ്പ്യാ​​പ​​റ​​മ്പി​​ൽ, ആ​​വോ​​ലി പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റ് ജോ​​ർ​​ഡി വ​​ർ​​ഗീ​​സ്, എം. ​​മാ​​ത്ത​​പ്പ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഫാ. ​​ബീ​​ഡ് സി​​എം​​ഐ യു​​ടെ ജീ​​വ​​ച​​രി​​ത്ര പ്ര​​കാ​​ശ​​ന​​വും സ​​മ്മേ​​ള​​ന​​ത്തി​​ൽ ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.