മേയ് അഞ്ചിലെ സ്‌തോത്രക്കാഴ്ച ചങ്ങനാശേരി അതിരൂപത ശ്രീലങ്കൻ സഭയ്ക്കു നൽകും
മേയ് അഞ്ചിലെ സ്‌തോത്രക്കാഴ്ച ചങ്ങനാശേരി അതിരൂപത ശ്രീലങ്കൻ സഭയ്ക്കു നൽകും
Thursday, April 25, 2019 1:01 AM IST
ച​​​ങ്ങ​​​നാ​​​ശേ​​രി: ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ക​​​ത്തോ​​​ലി​​​ക്ക​​​ര്‍ക്കെ​​​തി​​​രേ​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണം ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്ക് നേ​​രേ​​യു​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​ണെ​​ന്നും സം​​ഭ​​വം അ​​​ങ്ങേ​​​യ​​​റ്റം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് സി​​​ബിസി​​​ഐ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​നും ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​ക്ഷ​​​നു​​​മാ​​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം.

ക്രൈസ്ത​​​വ വി​​​ശ്വാ​​​സ​​​ത്തെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യാ​​നു​​​ള്ള ചി​​​ല ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍ക്കെ​​​തി​​​രേ വി​​​ശ്വാ​​​സ​​​സാ​​​ക്ഷ്യം ന​​​ല്‍ക​​​ണ​​​മെ​​​ന്നും മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ചൂ​​ണ്ടി​​ക്കാ​​ട്ടി.​​അ​​​തി​​​രൂ​​​പ​​​താ കേ​​​ന്ദ്ര​​​ത്തി​​​ല്‍ കൂ​​​ടി​​​യ വൈ​​​ദി​​​ക സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ത്ത​​​രം സ​​​ന്ദ​​​ര്‍ഭ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​കാ​​​ര വി​​​ദ്വേ​​​ഷ മ​​​നോ​​​ഭാ​​​വ​​​ങ്ങ​​​ള്‍ പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​തെ സ​​​ഭ​​​യെ പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കു​​വേ​​​ണ്ടി പ്രാ​​​ര്‍ഥി​​​ക്ക​​​ണ​​​മെ​​​ന്ന് വൈ​​​ദി​​​ക സ​​​മ്മേ​​​ള​​​നം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. മേ​​​യ് അ​​​ഞ്ച് ശ്രീ​​​ല​​​ങ്ക​​​യി​​​ലെ സ​​​ഭ​​​യ്ക്കു വേ​​​ണ്ടി​​യു​​ള​​ള പ്രാ​​​ര്‍ഥ​​​നാ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്ക​​ണ​​മെ​​ന്നും എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലെ​​​യും സ്‌​​​തോ​​​ത്രക്കാ​​​ഴ്ച ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ഭ​​​യ​​​്ക്ക് ന​​​ല്‍കു​​ന്ന​​തി​​നും തീ​​​രു​​​മാ​​​നി​​​ച്ചു. മു​​​ന്നൂ​​​റി​​​ല​​​ധി​​​കം വൈ​​​ദി​​​ക​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ല്‍ സ​​​ഹാ​​​യ മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്, ചാ​​​ന്‍സ​​​ല​​​ര്‍ റ​​​വ.​​​ഡോ. ഐ​​​സ​​​ക് ആ​​​ല​​​ഞ്ചേ​​​രി, വൈ​​​ദി​​​ക സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. ജോ​​​സ് നി​​​ല​​​വ​​​ന്ത​​​റ, റ​​​വ.​​​ഡോ. ജേ​​​ക്ക​​​ബ് കോ​​​യി​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. വി​​​കാ​​​രി ജ​​​ന​​​റാ​​​ള​​​ന്മാ​​​രാ​​​യ റ​​​വ. ഡോ. ​​​ജോ​​​സ​​​ഫ് മു​​​ണ്ട​​​ക​​​ത്തി​​​ല്‍, റ​​​വ.​​​ഡോ. ഫി​​​ലി​​​പ്‌​​​സ് വ​​​ട​​​ക്കേ​​​ക്ക​​​ളം, പ്രൊ​​​ക്കു​​​റേ​​​റ്റ​​​ര്‍ ഫാ. ​​ഫി​​​ലി​​​പ്പ് ത​​​യ്യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.