കേ​ര​ളതീ​ര​ത്തു ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത
കേ​ര​ളതീ​ര​ത്തു ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത
Thursday, April 25, 2019 1:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള തീ​​​ര​​​ത്ത് 25ന് ​​​രാ​​​ത്രി 11.30 വ​​​രെ ശ​​​ക്ത​​​മാ​​​യ തി​​​ര​​​മാ​​​ല​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. 1.5 മീ​​​റ്റ​​​ർ മു​​​ത​​​ൽ 2.2 മീ​​​റ്റ​​​ർ വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ൽ തി​​​ര​​​മാ​​​ല​ ഉ​​ണ്ടാ​​​വു​​​ന്ന​​​തി​​​നാ​​​ൽ ക​​​ട​​​ൽ പ്ര​​​ക്ഷു​​​ബ്ദ​​​മാ​​​വും.

ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ന്‍റെ ഭൂ​​​മ​​​ധ്യ​​​രേ​​​ഖാ പ്ര​​​ദേ​​​ശ​​​ത്തും തെ​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും ശ്രീ​​​ല​​​ങ്ക​​​യു​​​ടെ തെ​​​ക്കു​​​കി​​​ഴ​​​ക്കു​​​മാ​​​യി ഇന്ന് ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പം​​​കൊ​​​ള്ളു​​​മെ​​​ന്ന് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ​​​നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ 25ന് ​​​കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ൽ 30 മു​​​ത​​​ൽ 40 വ​​രെ കി​​​ലോ​​​മീ​​​റ്റ​​​റാ​​കാ​​നും 26ന് ​​​കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ൽ 40 മു​​​ത​​​ൽ 50 വ​​രെ കി​​​ലോ​​​മീ​​​റ്റ​​​റാ​​​കാ​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. 27ന് ​​​കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ൽ 60 മു​​​ത​​​ൽ 70 വ​​രെ കി​​​ലോ​​​മീ​​​റ്റ​​റാ​​​വും. 28ന് ​​​കേ​​​ര​​​ള തീ​​​ര​​​ത്ത് മ​​​ണി​​​ക്കൂ​​​റി​​​ൽ 80 മു​​​ത​​​ൽ 90 വ​​രെ കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​ഗ​​ത്തി​​ലും ത​​​മി​​​ഴ്‌​​​നാ​​​ട് തീ​​​ര​​​ത്ത് മ​​​ണി​​​ക്കൂ​​​റി​​​ൽ 40 മു​​​ത​​​ൽ 50 വ​​രെ കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ലും കാ​​​റ്റ​​​ടി​​​ക്കും.


മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ 27 മു​​​ത​​​ൽ ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ന്‍റെ ഭൂ​​​മ​​​ധ്യ​​​രേ​​​ഖാ പ്ര​​​ദേ​​​ശ​​​ത്തും അ​​​തി​​​നോ​​​ട് ചേ​​​ർ​​​ന്നു​​​ള്ള തെ​​​ക്ക് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും, ത​​​മി​​​ഴ്‌​​​നാ​​​ട് തീ​​​ര​​​ത്തും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ന് പോ​​​ക​​​രു​​​തെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ട​​​ൽ പ്ര​​​ക്ഷു​​​ബ്ദ​​​മോ അ​​​തി​​​പ്ര​​​ക്ഷു​​​ബ്ദ​​​മോ ആ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ ആ​​​ഴ​​​ക്ക​​​ട​​​ലി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ 27ന് ​​​പു​​​ല​​​ർ​​​ച്ചെ 12 മ​​​ണി​​​യോ​​​ടെ ഏ​​​റ്റ​​​വും അ​​​ടു​​​ത്തു​​​ള്ള തീ​​​ര​​​ത്തെ​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.