ശ​ബ​രി​മ​ല സ്വാ​ധീ​നി​ച്ചു; ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളും നി​ർ​ണാ​യ​ക​മാ​കും
Thursday, April 25, 2019 1:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ എ​​​ട്ടു ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന പോ​​​ളിം​​​ഗ് ആ​​​ണ് ഇ​​​ത്ത​​​വ​​​ണ കേ​​​ര​​​ള​​​ത്തി​​​ൽ കു​​​റി​​​ച്ച​​​ത്. വോ​​​ട്ട​​​ർ​​​മാ​​​ർ കാ​​​ട്ടി​​​യ ആ​​​വേ​​​ശം യാ​​​ദൃ​​​ച്ഛി​​​ക​​​മ​​​ല്ല. അ​​​തു തീ​​​രു​​​മാ​​​നി​​​ച്ചു​​​റ​​​പ്പി​​​ച്ച​​​താ​​​യി​​​രു​​​ന്നു.

കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന ഭ​​​ര​​​ണം, ബി​​​ജെ​​​പി​​​ക്കും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു​​​മെ​​​തി​​​രാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ, ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം തു​​​ട​​​ങ്ങി ഒ​​​ട്ട​​​ന​​​വ​​​ധി വി​​​ഷ​​​യ​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്തു ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യി. ഇ​​​തി​​​ൽ പ​​​ല​​​തും വോ​​​ട്ട​​​ർ​​​മാ​​​രെ ന​​​ന്നാ​​​യി സ്വാ​​​ധീ​​​നി​​​ച്ചു എ​​​ന്നു വ്യ​​​ക്തം. വോ​​​ട്ട​​​ർ​​​മാ​​​ർ കൂ​​​ട്ട​​​ത്തോ​​​ടെ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തി​​​ന് ഇ​​​തു കാ​​​ര​​​ണ​​​മാ​​​യി. സ്ത്രീ​​​വോ​​​ട്ട​​​ർ​​​മാ​​​ർ താ​​​ര​​​ത​​​മ്യേ​​​ന കൂ​​​ടു​​​ത​​​ലാ​​​യി വോ​​​ട്ടിം​​​ഗി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​തി​​​നു പ്രാ​​​ദേ​​​ശി​​​ക സ്വ​​​ഭാ​​​വ​​​മി​​​ല്ല. ഒ​​​ട്ടു മി​​​ക്ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഈ ​​​പ്ര​​​വ​​​ണ​​​ത ദൃ​​​ശ്യ​​​മാ​​​യി.

കേ​​​ര​​​ള​​​ത്തി​​​ലെ​​​ന്പാ​​​ടു​​​മി​​​ല്ലെ​​​ങ്കി​​​ലും ശ​​​ബ​​​രി​​​മ​​​ല പ​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പ്ര​​​ധാ​​​ന പ്ര​​​ചാ​​​ര​​​ണ വി​​​ഷ​​​യ​​​മാ​​​യി​​​രു​​​ന്നു. ബി​​​ജെ​​​പി ക​​​രു​​​ത്തു കാ​​​ട്ടി​​​യ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​വ​​​ർ പ്ര​​​ധാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യ​​​ത് ശ​​​ബ​​​രി​​​മ​​​ല ആ​​​യി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും ആ​​​റ്റി​​​ങ്ങ​​​ലി​​​ലും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലും തൃ​​​ശൂ​​​രു​​​മെ​​​ല്ലാം ഇ​​​തു​​ത​​​ന്നെ​​​യാ​​​ണു ക​​​ണ്ട​​​ത്. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ ഗ​​​ണ്യ​​​മാ​​​യ ഉ​​​യ​​​ർ​​​ച്ച ക​​​ണ്ടു. പൊ​​​തു​​​വേ എ​​​ഴു​​​പ​​​തു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ വോ​​​ട്ടിം​​​ഗ് ന​​​ട​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​റ്റി​​​ങ്ങ​​​ൽ, പ​​​ത്ത​​​നം​​​തി​​​ട്ട എ​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഏ​​​താ​​​ണ്ട് അ​​​ഞ്ചു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന ക​​​ണ്ട​​​തി​​​നു പി​​​ന്നി​​​ൽ ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള പ്ര​​​ച​​ണ്ഡ​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​വു​​​മു​​​ണ്ട്.

ഇ​​​തു​​​കൂ​​​ടാ​​​തെ വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ ക​​​ണ്ട പ്ര​​​ത്യേ​​​ക​​​ത ന്യൂ​​​ന​​​പ​​​ക്ഷ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വോ​​​ട്ടിം​​​ഗി​​​ൽ വ​​​ന്ന വ​​​ൻ​​​വ​​​ർ​​​ധ​​​ന​​​യാ​​​ണ്. ഈ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​ർ കൂ​​​ട്ട​​​ത്തോ​​​ടെ എ​​​ത്തി വോ​​​ട്ട് ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നേ​​​ക്കാ​​​ളും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നേ​​​ക്കാ​​​ളും വോ​​​ട്ടി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. ഈ ​​​വോ​​​ട്ട് യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു നീ​​​ങ്ങി എ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ണ്ട്. എ​​​ന്നാ​​​ൽ, ചി​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ​​​ങ്കി​​​ലും എ​​​ൽ​​​ഡി​​​എ​​​ഫി​​​ലേ​​​ക്ക് ന്യൂ​​​ന​​​പ​​​ക്ഷ വോ​​​ട്ടു​​​ക​​​ൾ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നു എ​​​ന്ന് അ​​​വ​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. ഇ​​​തി​​​ൽ എ​​​ത്ര​​​ത്തോ​​​ളം വ​​​സ്തു​​​ത ഉ​​​ണ്ടെ​​​ന്നു ക​​​ണ്ട​​​റി​​​യ​​​ണം. ന്യൂ​​​ന​​​പ​​​ക്ഷ വോ​​​ട്ടു​​​ക​​​ൾ യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി എ​​​ന്ന അ​​​വ​​​രു​​​ടെ വാ​​​ദം ശ​​​രി​​​യെ​​​ങ്കി​​​ൽ യു​​​ഡി​​​എ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കാ​​​ര്യ​​​മാ​​​യ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കും.

രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വ​​​യ​​​നാ​​​ട്ടി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​വും രാ​​​ഹു​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​വും ന്യൂ​​​ന​​​പ​​​ക്ഷ വോ​​​ട്ടു​​​ക​​​ളു​​​ടെ ഏ​​​കീ​​​ക​​​ര​​​ണ​​​ത്തി​​​നു വ​​​ഴി​​​തെ​​​ളി​​​ച്ച​​​താ​​​യും വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു. വ​​​യ​​​നാ​​​ട്ടി​​​ൽ ഏ​​​ഴു ശ​​​ത​​​മാ​​​നം വോ​​​ട്ടിം​​​ഗ് വ​​​ർ​​​ധ​​​ന രാ​​​ഹു​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം എ​​​ന്ന ഒ​​​റ്റ​​​ക്കാ​​​ര​​​ണ​​​ത്താ​​​ലാ​​​ണെ​​​ന്നു വേ​​​ണം ക​​​രു​​​താ​​​ൻ. എ​​​ന്നാ​​​ൽ, മ​​​ല​​​ബാ​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ രാ​​​ഹു​​​ലും അ​​​ക്ര​​​മ​​​രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​നെ​​​തി​​​രാ​​​യ പ്ര​​​ചാ​​​ര​​​ണ​​​വും ച​​​ല​​​നം സൃ​​​ഷ്ടി​​​ച്ചി​​​ട്ടു​​​ണ്ട്. ന്യൂ​​​ന​​​പ​​​ക്ഷ വോ​​​ട്ടു​​​ക​​​ൾ ഏ​​​കീ​​​ക​​​രി​​​ച്ച​​​തും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും.


മ​​​ല​​​ബാ​​​റി​​​ലെ എ​​​ല്ലാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ക​​​ന​​​ത്ത പോ​​​ളിം​​​ഗും ന​​​ട​​​ന്നു. ഇ​​​വി​​​ടെ മ​​​ത്സ​​​രം കൂ​​​ടു​​​ത​​​ലും രാ​​​ഷ്‌​​ട്രീ​​​യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു എ​​​ന്നും കാ​​​ണാം. മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ നാ​​​ലു സീ​​​റ്റു​​​ക​​​ളി​​​ൽ ക​​​ടു​​​ത്ത മ​​​ത്സ​​​രം അ​​​ര​​​ങ്ങേ​​​റി​​​യ​​​തി​​​നാ​​​ൽ വ്യ​​​ക്ത​​​മാ​​​യ മേ​​​ധാ​​​വി​​​ത്വം ആ​​​ർ​​​ക്കെ​​​ന്നു പ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ല.

ബി​​​ജെ​​​പി ശ​​​ക്ത​​​മാ​​​യ സാ​​​ന്നി​​​ധ്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, തൃ​​​ശൂ​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​മാ​​​ണു ന​​​ട​​​ന്ന​​​ത്. മൂ​​​ന്നി​​​ട​​​ത്തും ഹി​​​ന്ദു​​വോ​​​ട്ടു​​​ക​​​ളു​​​ടെ ഏ​​​കീ​​​ക​​​ര​​​ണ​​​ത്തി​​​നു ബി​​​ജെ​​​പി ശ്ര​​​മി​​​ച്ച​​​തി​​​നൊ​​​പ്പം മ​​​റു​​​വ​​​ശ​​​ത്തു ന്യൂ​​​ന​​​പ​​​ക്ഷ വോ​​​ട്ടു​​​ക​​​ളും ഏ​​​കീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​തി​​​ന്‍റെ ഗു​​​ണ​​​ഭോ​​​ക്താ​​​വ് ആ​​​ര് എ​​​ന്ന​​​തും പ്ര​​​ധാ​​​നം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഗ്രാ​​​മീ​​​ണ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​യ പാ​​​റ​​​ശാ​​​ല​​​യി​​​ലും നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ലും കോ​​​വ​​​ള​​​ത്തും വോ​​​ട്ടിം​​​ഗി​​​ൽ വ​​​ൻ​​​വ​​​ർ​​​ധ​​​ന കാ​​​ണു​​​ന്ന​​​ത് ന്യൂ​​​ന​​​പ​​​ക്ഷ​​​വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ഏ​​​കീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ തെ​​​ളി​​​വാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

ചു​​​രു​​​ക്ക​​​ത്തി​​​ൽ ശ​​​ബ​​​രി​​​മ​​​ല​​​യും ബി​​​ജെ​​​പി​​​യും ഇ​​​ത്ത​​​വ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യി. ബി​​​ജെ​​​പി​​​യും മോ​​​ദി​​​യും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യ​​​പ്പോ​​​ൾ അ​​​നു​​​കൂ​​​ല​​​മാ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യും വോ​​​ട്ട് ധ്രു​​​വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ ഗു​​​ണ​​​വും ആ​​​ർ​​​ക്കെ​​​ന്നു കൃ​​​ത്യ​​​മാ​​​യി പ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ല.

ശ​​​ബ​​​രി​​​മ​​​ല ച​​​ർ​​​ച്ച​​​യാ​​​കു​​മ്പോ​​​ഴും വ​​​നി​​​താ​​​മ​​​തി​​​ലും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ നി​​​ല​​​പാ​​​ടും ഒ​​​രു പ​​​രി​​​ധി വ​​​രെ​​​യെ​​​ങ്കി​​​ലും ത​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​കൂ​​​ല വോ​​​ട്ടാ​​​യി മാ​​​റു​​​മെ​​​ന്ന് ഇ​​​ട​​​തു​​​പ​​​ക്ഷം ഇ​​​പ്പോ​​​ഴും ക​​​രു​​​തു​​​ന്നു​​​ണ്ട്. പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ഇ​​​ക്കു​​​റി അ​​​വ​​​ർ​​​ക്കൊ​​​പ്പം ഉ​​​റ​​​ച്ചു​​നി​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു രം​​​ഗ​​​ത്ത് ഇ​​​തു പ്ര​​​ക​​​ട​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ശ​​​ബ​​​രി​​​മ​​​ല വ​​​രു​​​ത്തി​​​വ​​​ച്ച ന​​​ഷ്ടം മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഇ​​​തു മ​​​തി​​​യാ​​​കു​​​മോ എ​​​ന്ന​​​താ​​​ണു പ്ര​​​ശ്നം. വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കി​​​ട​​​യി​​​ൽ ക​​​ണ്ട ആ​​​വേ​​​ശ​​​ത്തെക്കു​​​റി​​​ച്ചു പ​​​റ​​​യു​​​മ്പോ​​​ഴും പ​​​കു​​​തി​​​യി​​​ൽ താ​​​ഴെ സീ​​​റ്റു​​​ക​​​ളി​​​ൽ ഒ​​​പ്പ​​​ത്തി​​​നൊ​​​പ്പ​​​മു​​​ള്ള മ​​​ത്സ​​​രം ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ ഏ​​​തു​​വ​​​ഴി​​​ക്കും തി​​​രി​​​യാം. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ ഏ​​​തെ​​​ങ്കി​​​ലും മു​​​ന്ന​​​ണി സീ​​​റ്റു​​​ക​​​ൾ തൂ​​​ത്തു​​​വാ​​​രു​​​മെ​​​ന്നു തീ​​​ർ​​​ത്തു​​പ​​​റ​​​യാ​​​നും സാ​​​ധി​​​ക്കി​​​ല്ല.

വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ വ​​​ർ​​​ധ​​​ന​​​യേ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തോ​​​ടു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം ഏ​​​താ​​​യാ​​​ലും ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​തു ത​​​ന്നെ.

സാ​​​ബു ജോ​​​ണ്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.