സം​​സാ​​ര​​വൈ​​ക​​ല്യ​​മു​​ള്ള​​വ​​ർ​​ക്ക് വി​​​വാ​​​ഹ ഒ​​​രു​​​ക്ക കോ​​​ഴ്‌​​​സ് ഇ​​​ന്നു​​മു​​​ത​​​ൽ
Friday, April 26, 2019 12:00 AM IST
പ​​​രി​​​യാ​​​രം: സം​​സാ​​ര വൈ​​ക​​ല്യ​​മു​​ള്ള​​വ​​ർ​​ക്കു വേ​​​ണ്ടി​​​യു​​​ള്ള വി​​​വാ​​​ഹ ഒ​​​രു​​​ക്ക കോ​​​ഴ്‌​​​സും വി​​​വാ​​​ഹാ​​​ലോ​​​ച​​​നാ സം​​​ഗ​​​മ​​​വും ഇ​​​ന്നു​​മു​​​ത​​​ല്‍ 28 വ​​​രെ പ​​​രി​​​യാ​​​രം മ​​​ദ​​​ര്‍​ഹോം ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍ ന​​​ട​​​ക്കും.
ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ഫാ​​​മി​​​ലി അ​​​പ്പോ​​​സ്ത​​​ലേ​​​റ്റും ബ​​​ധി​​​ര-​​​മൂ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍​ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന ആ​​​ദം മി​​​നി​​​സ്ട്രി​​​യും സം​​​യു​​​ക്ത​​​മാ​​​യി​​​ട്ടാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ആം​​​ഗ്യ​​​ഭാ​​​ഷാ ശു​​​ശ്രൂ​​​ഷാ​​​രം​​​ഗ​​​ത്തെ​ വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും നേ​​​തൃ​​​ത്വം ന​​​ല്‍​കും. ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തും സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന​ രം​​​ഗ​​​ത്തും സേ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ ക്ലാ​​​സു​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

28 ന് ​​​രാ​​​വി​​​ലെ 11.30 മു​​​ത​​​ല്‍ 12.30 വ​​​രെ ബ​​​ധി​​​ര​​​ര്‍​ക്കാ​​​യി പ്ര​​​ത്യേ​​​ക വി​​​വാ​​​ഹാ​​​ലോ​​​ച​​​നാ സം​​​ഗ​​​മ​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ബ​​​ധി​​​ര യു​​​വ​​​തീ-​​​യു​​​വാ​​​ക്ക​​​ള്‍​ക്ക് ഒ​​​ത്തു​​​ചേ​​​രു​​​വാ​​​നും പ​​​ര​​​സ്പ​​​രം പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട് വി​​​വാ​​​ഹാ​​​ലോ​​​ച​​​ന​​​ക​​​ള്‍ ന​​​ട​​​ത്തു​​​വാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​യി​​​ട്ടാ​​​ണ് സം​​​ഗ​​​മം ന​​​ട​​​ത്തു​​​ന്ന​​​ത്.


ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ്, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രാ​​​ണ് പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക. ബ​​​ധി​​​ര​​​ര്‍​ക്കാ​​​യു​​​ള്ള മാ​​​ട്രി​​​മോ​​​ണി​​​യ​​​ല്‍ ഹെ​​​ല്‍​പ്പ്‌​​​ഡെ​​​സ്‌​​​ക്കും ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​വ​​​ര്‍​ത്ത​​​നം തു​​​ട​​​ങ്ങു​​​ന്നു​​​ണ്ട്. ഫോ​​​ണ്‍-7506604885.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.