ഡ്യൂ​ട്ടി​സ​മ​യ​ത്ത് മ​ദ്യ​പി​ച്ചെ​ത്തി: രാ​ഹു​ലിന്‍റെ ഭ​ക്ഷ​ണപ​രി​ശോ​ധ​നയ്ക്ക് നി​യോ​ഗിക്കപ്പെട്ട പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ
Friday, April 26, 2019 12:52 AM IST
ക​​ണ്ണൂ​​ർ: കോ​​ൺ​​ഗ്ര​​സ് ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ ഭ​​ക്ഷ​​ണ​​പ​​രി​​ശോ​​ധ​​ന​യ്ക്ക് നി​​യോ​​ഗി​​ക്കപ്പെട്ട പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ന് സ​​സ്പെ​​ൻ​​ഷ​​ൻ. ക​​ണ്ണൂ​​ർ എ​​ആ​​ർ ക്യാ​​മ്പി​​ലെ സീ​​നി​​യ​​ർ സി​​പി​​ഒ അ​​ല​​ക്സാ​​ണ്ട​​ർ ഡൊ​​മ​​നി​​ക് ഫെ​​ർ​​ണാ​​ണ്ട​​സി​​നെ​​യാ​​ണ് എ​​സ്പി ശി​​വ വി​​ക്രം സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്.

ക​​ഴി​​ഞ്ഞ 16 ന് ​​ക​​ണ്ണൂ​​രി​​ലെ​​ത്തി​​യ രാ​​ഹു​​ൽ ഗാ​​ന്ധി​​ക്ക് ഗ​​സ്റ്റ് ഹൗ​​സി​​ൽ ഒ​​രു​​ക്കി​​യ അ​​ത്താ​​ഴ​​വി​​രു​​ന്നി​​ലെ ഭ​​ക്ഷ​​ണം പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​ന്‍റെ പൂ​​ർ​​ണ​​ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന അ​​ല​​ക്സാ​​ണ്ട​​ർ ഡ്യൂ​​ട്ടി​​സ​​മ​​യ​​ത്ത് മ​​ദ്യ​​പി​​ച്ച​​താ​​യി എ​​സ്പി​​ജി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.


പി​​ന്നീ​​ട് എ​​സ്പി​​ജി​​യു​​ടെ ചു​​മ​​ത​​ല​​യു​​ള്ള ഐ​​ജി കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന് റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചു. തു​​ട​​ർ​​ന്ന് ക​​ണ്ണൂ​​ർ എ​​സ്പി അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക​​യും സ​​സ്പെ​​ൻ​​ഡ് ചെ​​യ്യു​​ക​​യു​മാ​​യി​​രു​​ന്നു. അ​​തീ​​വ​​ജാ​​ഗ്ര​​ത​​യി​​ൽ ചെ​​യ്യേ​​ണ്ട വി​​വി​​ഐ​​പി ഡ്യൂ​​ട്ടി​​യി​​ൽ കൃ​​ത്യ​​വി​​ലോ​​പം കാ​​ണി​​ച്ച​​തി​​നാ​​ണ് സ​​സ്പെ​​ൻ​​ഷ​​ൻ. തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ ഉ​​ട​​ൻ ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണു വി​​വ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.