പ​ത്ത​നം​തി​ട്ട​യി​ൽ വി​ജ​യം ഉ​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി റി​പ്പോ​ർ​ട്ട്
പ​ത്ത​നം​തി​ട്ട​യി​ൽ  വി​ജ​യം ഉ​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി റി​പ്പോ​ർ​ട്ട്
Friday, April 26, 2019 12:52 AM IST
പ​​ത്ത​​നം​​തി​​ട്ട: പ​​ത്ത​​നം​​തി​​ട്ട ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി കെ. ​​സു​​രേ​​ന്ദ്ര​​നു ജ​​യം ഉ​​റ​​പ്പാ​​ണെ​ന്നു പാ​​ർ​​ട്ടി റി​​പ്പോ​​ർ​​ട്ട്. ഇ​​ന്ന​​ലെ കൊ​​ച്ചി​​യി​​ൽ ചേ​​ർ​​ന്ന സം​​സ്ഥാ​​ന​​ത​​ല പാ​​ർ​​ട്ടി നേ​​തൃ​​യോ​​ഗ​​ത്തി​​ലേ​​ക്കു പാ​​ർ​​ല​​മെ​​ന്‍റ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യും സ്ഥാ​​നാ​​ർ​​ഥി​​യും ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ കു​​റ​​ഞ്ഞ​​ത് 30,000 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ കെ. ​​സു​​രേ​​ന്ദ്ര​​ൻ ജ​​യി​​ക്കു​​മെ​​ന്നു സൂചിപ്പിക്കുന്നു. 3.80 ല​​ക്ഷം മു​​ത​​ൽ നാ​​ലു​​ല​​ക്ഷം വ​​രെ വോ​​ട്ടു​​ക​​ൾ സു​​രേ​​ന്ദ്ര​​ൻ നേ​​ടു​​മെ​​ന്നും ശ​​ക്ത​​മാ​​യ ത്രി​​കോ​​ണ മ​​ത്സ​​രം അ​​വ​​സാ​​നംവ​​രെ നി​​ല​​നി​​ന്നു​​വെ​​ന്നു​​മാ​​ണ് ബി​​ജെ​​പി വി​​ല​​യി​​രു​​ത്ത​​ൽ.


വോ​​ട്ടിം​​ഗ് ശ​​ത​​മാ​​ന​​ത്തി​​ലെ വ​​ർ​​ധ​​ന​​യു​​ടെ പ്ര​​യോ​​ജ​​നം ഏ​​റ്റ​​വു​​മ​​ധി​​കം ല​​ഭി​​ക്കു​​ന്ന​​ത് ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക്കാ​​കു​​മെ​​ന്നാ​​ണ് അ​​വ​​രു​​ടെ നി​​ഗ​​മ​​നം. ആ​​റ​​ന്മു​​ള, കോ​​ന്നി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പൂ​​ഞ്ഞാ​​ർ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ സു​​രേ​​ന്ദ്ര​​ൻ മു​​ന്നി​​ലെ​​ത്തു​​മെ​​ന്നു പ​​റ​​യു​​ന്നു. ബൂ​​ത്ത് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പോ​​ളിം​​ഗ് പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ ഭൂ​​രി​​പ​​ക്ഷ സ​​മു​​ദാ​​യ​​ത്തി​​നു സ്വാ​​ധീ​​ന​​മു​​ള്ള മേ​​ഖ​​ല​​ക​​ളി​​ലാ​​ണു പ്ര​​ധാ​​ന​​മാ​​യും വോ​​ട്ട് വ​​ർ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​തു പ്ര​​യോ​​ജ​​നം ചെ​​യ്യു​​ന്ന​​തു ബി​​ജെ​​പി​​ക്കാ​​യി​​രി​​ക്കു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ട് ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.