നാലുപേർ വോട്ടു ചെയ്ത ബൂത്തിലും യന്ത്രം പിണങ്ങി
Friday, April 26, 2019 12:52 AM IST
പീ​​രു​​മേ​​ട്: നാ​​ലു​​പേ​​ർ​​ക്കാ​യി ഒ​​രു ബൂ​​ത്ത്. പീ​​രു​​മേ​​ട് നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ വ​​ണ്ടി​​പ്പെ​​രി​​യാ​​ർ വ​​ള്ള​​ക്ക​​ട​​വ് പ​​ച്ച​​ക്കാ​​നം അ​​ങ്ക​​ണ​​വാ​​ടി​​യി​​ലെ പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നി​​ലാ​​ണ് നാ​​ലു​​പേ​​ർ മാ​​ത്രം വോ​​ട്ടു​​ചെ​​യ്ത​​ത്. 128 വോ​​ട്ട​​ർ​​മാ​​രാ​​ണ് ഇ​​വി​​ടെ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​വി​​ടെ ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഒ​​ന്പ​​തു​​പേ​​ർ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, ഇ​​ത്ത​​വ​​ണ നാ​​ലു​പേ​​ർ മാ​​ത്ര​​മാ​​ണ് വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ര​​ണ്ടു സ്ത്രീ​​ക​​ളും ര​​ണ്ടു പു​​രു​​ഷ​ന്മാ​​രു​​മാ​​ണ് ഇ​​ത്ത​​വ​​ണ വോ​​ട്ടു​​ചെ​​യ്ത​​ത്. രാ​​വി​​ലെ​​ത​​ന്നെ ഇ​​വി​​ടെ വോ​​ട്ടിം​​ഗ് യ​​ന്ത്രം ത​​ക​​രാ​​റി​​ലാ​​കു​​ക​​യും തു​​ട​​ർ​​ന്നു യ​​ന്ത്രം പൂ​​ർ​​ണ​​മാ​​യും ഉ​​ദ്യോ​​ഗ​​സ്ഥ​​ർ മാ​​റ്റി വ​​യ്ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു അ​​തി​​നു​ ശേ​​ഷ​​മാ​​ണ് വോ​​ട്ടിം​​ഗ് ആ​​രം​​ഭി​​ച്ച​​ത് . പ​​ച്ച​​ക്കാ​​നം തി​​ക​​ച്ചും ഒ​​രു എ​​സ്റ്റേ​റ്റ് മേ​​ഖ​​ല​​യാ​​ണ്. പെ​​രി​​യാ​​ർ വ​​ന്യ​​ജീ​​വി കേ​​ന്ദ്ര​​ത്തി​​നോ​​ട് അ​​ടു​​ത്ത പ്ര​​ദേ​​ശ​​മാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ മ​​റ്റു സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​ന്നും​​ത​​ന്നെ ഇ​​വി​​ടെ​​യി​​ല്ല. ആ​​റു കു​​ടും​​ബ​​ങ്ങ​​ളാ​​ണ് ഈ ​​ഭാ​​ഗ​​ത്തു​​ള്ള​​ത്. അ​​വ​​ർ​​ക്കു​​വേ​​ണ്ടി​​യാ​​ണ് 106-ാം ന​​ന്പ​​ർ ബൂ​​ത്ത് റ​​വ​​ന്യൂ വ​​കു​​പ്പ് ത​​യാ​​റാ​​ക്കി​​യ​​ത്. കു​​മ​​ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ കീ​​ഴി​​ൽ വ​​രു​​ന്ന സ്ഥ​​ല​​മാ​​ണി​​ത്.


വ​​ണ്ടി​​പ്പെ​​രി​​യാ​​റു​​മാ​​യി നി​​ര​​ന്ത​​ര​​മാ​​യ ബ​​ന്ധ​​മു​​ള്ള​​തി​​നാ​​ൽ ഇ​​വി​​ടു​​ത്തെ പോ​​സ്റ്റ​​റും മ​​റ്റും ക​​ണ്ടാ​​ണ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ തി​​രി​​ച്ച​​റി​​ഞ്ഞ​​തെ​​ന്ന് ഇ​​വ​​ർ പ​​റ​​യു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.