ആ​റ്റി​ങ്ങ​ൽ പ്ര​സം​ഗം: ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ്
ആ​റ്റി​ങ്ങ​ൽ പ്ര​സം​ഗം: ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കു തെ​ര​ഞ്ഞെ​ടു​പ്പ്  ക​മ്മീ​ഷ​ൻ നോ​ട്ടീ​സ്
Friday, April 26, 2019 12:52 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ത​​സ്പ​​ർ​​ധ വ​​ള​​ർ​​ത്തു​​ന്ന ആ​​റ്റി​​ങ്ങ​​ൽ പ്ര​​സം​​ഗ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള്ള​​യ്ക്കു കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ നോ​​ട്ടീ​​സ് അ​​യ​​ച്ചു.

വി​​വാ​​ദ പ്ര​​സം​​ഗ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി​​യാ​​ണ് നോ​​ട്ടീ​​സ്. 24 മ​​ണി​​ക്കൂ​​റി​​ന​​കം മ​​റു​​പ​​ടി ന​​ൽ​​ക​​ണ​​മെ​​ന്നു നോ​​ട്ടീ​​സി​​ൽ പ​​റ​​യു​​ന്നു.

മ​​ത​​സ്പ​​ർ​​ധ വ​​ള​​ർ​​ത്തു​​ന്ന പ്ര​​സം​​ഗ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ശ്രീ​​ധ​​ര​​ൻ​​പി​​ള്ള​​യ്ക്കെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് അ​​ഭ്യ​​ർ​​ഥി​​ച്ചു സം​​സ്ഥാ​​ന മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫി​​സ​​ർ ടി​​ക്കാ​​റാം മീ​​ണ കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണു ശ്രീ​​ധ​​ര​​ൻ​​പി​​ള്ള​​യു​​ടെ ഭാ​​ഗം കേ​​ൾ​​ക്കു​​ന്ന​​തി​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​ത്.


ആ​​റ്റി​​ങ്ങ​​ലി​​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി ശോ​​ഭാ സു​​രേ​​ന്ദ്ര​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​റ്റി ഓ​​ഫീസി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്ക​​വേ​​യാ​​ണു ശ്രീ​​ധ​​ര​​ൻ​​പി​​ള്ള മു​​സ്‌ലീം വി​​രു​​ദ്ധ പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി​​യ​​ത്. ഇ​​തു സം​​ബ​​ന്ധി​​ച്ചു എ​​ൽ​​ഡി​​എ​​ഫ് ആ​​റ്റി​​ങ്ങ​​ൽ മ​​ണ്ഡ​​ലം ക​​ണ്‍​വീ​​ന​​ർ വി. ​​ശി​​വ​​ൻ​​കു​​ട്ടി തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​നി​​ലും പോ​​ലീ​​സി​​ലും പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​റ്റി​​ങ്ങ​​ൽ പോ​​ലീ​​സും ശ്രീ​​ധ​​ര​​ൻ​​പി​​ള്ള​​യ്ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.