വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന ഉ​ത്ത​ര​വ് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​ന്ന​ശേ​ഷം
വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന ഉ​ത്ത​ര​വ് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​ന്ന​ശേ​ഷം
Friday, April 26, 2019 12:52 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വൈ​​ദ്യു​​തി ചാ​​ർ​​ജ് വ​​ർ​​ധ​​ന സം​​ബ​​ന്ധി​​ച്ച് വൈ​​ദ്യു​​തി റെ​​ഗു​​ലേ​​റ്റ​​റി ക​​മ്മീ​​ഷ​​ൻ ഉ​​ത്ത​​ര​​വ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം വ​​ന്ന​​ശേ​​ഷം ഇ​​റ​​ക്കും. ചാ​​ർ​​ജ് വ​​ർ​​ധ​​ന ന​​ട​​പ്പാ​​ക്കാ​​നു​​ള്ള റെ​​ഗു​​ലേ​​റ്റ​​റി ക​​മ്മീ​​ഷ​​ന്‍റെ അ​​ന്തി​​മ​യോ​​ഗം ചേ​​രു​​ക​​യും ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​​രു​​ക്ക​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​തോ​​ടെ നി​​ര​​ക്ക് വ​​ർ​​ധ​​ന ഉ​​ത്ത​​ര​​വ് മാ​​റ്റി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

മു​​ൻ​​കാ​​ല പ്രാ​​ബ​​ല്യ​​ത്തോ​​ടെ​​യാ​​കും ചാ​​ർ​​ജ് വ​​ർ​​ധ​​ന ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഗാ​​ർ​​ഹി​​ക ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ ക്രോ​​സ് സ​​ബ്സി​​ഡി നി​​ർ​​ത്ത​​ലാ​​ക്കാ​​നും വ്യ​​വ​​സാ​​യ​​ വൈ​​ദ്യു​​തിക്കു വി​​ല കു​​റ​യ്ക്കാ​​നു​​മു​​ള്ള നി​​ർ​​ദേ​​ശം ഉ​​ൾ​​പ്പെ​​ടു​​ത്തി കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ കൊ​​ണ്ടു​​വ​​ന്ന വൈ​​ദ്യു​​തി ഭേ​​ദ​​ഗ​​തി ബി​​ൽ പ്ര​​കാ​​ര​​മാ​​ണ് വൈ​​ദ്യു​​തി ബോ​​ർ​​ഡ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്ന​​ത്.


ആ​​ദ്യ​​വ​​ർ​​ഷം സാ​​ധാ​​ര​​ണ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ന​​ൽ​​കി​വ​​രു​​ന്ന ക്രോ​​സ് സ​​ബ്സി​​ഡി 20 ശ​​ത​​മാ​​നം കു​​റ​​യ്ക്കാ​​നും മൂ​​ന്നു​​വ​​ർ​​ഷം​​കൊ​​ണ്ട് സ​​ബ്സി​​ഡി പൂ​​ർ​​ണ​​മാ​​യി ഇ​​ല്ലാ​​താ​​ക്കാ​​നും നി​​ർ​​ദേ​​ശി​​ക്കു​​ന്ന അ​​പേ​​ക്ഷ​​യാ​​ണ് വൈ​​ദ്യു​​തി ബോ​​ർ​​ഡ് സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്ന​​ത്. ഇ​​തോ​​ടെ സ​​ബ്സി​​ഡി ഇ​​ല്ലാ​​ത്ത ഉയർന്ന വില ഗാ​​ർ​​ഹി​​ക ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ നൽകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.