ഹൈ​റേ​ഞ്ചി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റി
ഹൈ​റേ​ഞ്ചി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റി
Friday, April 26, 2019 6:20 AM IST
പീ​രു​മേ​ട്: തു​ട​ർ​ച്ച​യാ​യി അ​വ​ധി ദി​വ​സ​ങ്ങ​ളും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ തു​ട​രു​ന്ന മ​ഞ്ഞും മ​ഴ​യും ഹൈ​റേ​ഞ്ചി​ന്‍റെ മാ​റ്റു​കൂ​ട്ടു​ന്പോ​ൾ മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ വ​ൻ​തി​ര​ക്ക്. പാ​ഞ്ചാ​ലി​മേ​ട്ടി​ലും പ​രു​ന്തും​പാ​റ​യി​ലും ഇ​ന്ന​ലെ​വ​രെ പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ കു​രി​ശു​മ​ല ക​യ​റാ​നാ​യി വി​ശ്വാ​സി​ക​ളു​ടെ തി​ര​ക്കു​മു​ണ്ടാ​യി​രു​ന്നു.

മൂ​ന്നാ​റി​നു സ​മാ​ന​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തേ​ടി​യാ​ണ് ആ​ളു​ക​ൾ വാ​ഗ​മ​ണ്‍, പ​രു​ന്തും​പാ​റ, കു​ട്ടി​ക്കാ​നം, പീ​രു​മേ​ട്, പാ​ഞ്ചാ​ലി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.
ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലും കാ​റു​ക​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ ദി​വ​സേ​ന ഹൈ​റേ​ഞ്ചി​ലേ​ക്കെ​ത്തു​ന്നു.


സ​ഞ്ചാ​രി​ക​ളു​ടെ കൂ​ട്ട​ത്തോ​ടെ​യു​ള്ള വ​ര​വ് പ​രു​ന്തും​പാ​റ​യി​ലും പാ​ഞ്ചാ​ലി​മേ​ട്ടി​ലും സ​ർ​ക്കാ​ർ പു​തി​യ​താ​യി ന​ട​പ്പി​ലാ​ക്കു​ന്ന ടൂ​റി​സം പ്രോ​ജ​ക്ടു​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ണ്. ചെ​റി​യ ജം​ഗ്ഷ​നു​ക​ളി​ൽ​പോ​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഹോം​സ്റ്റേ, ലോ​ഡ്ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ അ​വ​ധി​ക്കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ൽ വ​ർ​ധ​ന​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.